കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാൻ 10 പുതിയ ശ്മശാനങ്ങൾ സജ്ജമാക്കുമെന്ന് ബി.ബി.എം.പി

ബെംഗളൂരു: കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാൻ 10 പുതിയ ശ്മശാനങ്ങൾ സജ്ജമാക്കുമെന്ന് ബി.ബി.എം.പി.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശ്മാശാനങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഒട്ടേറെ തടസ്സങ്ങൾ നേരിടുന്നുണ്ട്. സമീപവാസികളുടെ എതിർപ്പാണ് പ്രധാന തടസ്സങ്ങളിലൊന്ന്.

  നിഴലുകൾ ഇല്ലാതായ നിമിഷം; ബെംഗളൂരുവിൽ കൗതുകമായി 'സീറോ ഷാഡോ ഡേ'

ഈ കാരണത്താൽ നഗരത്തിന് പുറത്ത് റവന്യൂവകുപ്പിനുകീഴിലുള്ള സ്ഥലം ഏറ്റെടുക്കാനാണ് പദ്ധതി. ദാസനപുര, ഉത്തരഹള്ളി, ജിഗനി, സർജാപുര തുടങ്ങിയ പ്രദേശങ്ങളിലാണ് ശ്മശാനങ്ങളൊരുക്കുക.

ഒരാഴ്ചയ്ക്കുള്ളിൽ ഇവ പൂർണ സജ്ജമാകുമെന്ന് ബി.ബി.എം.പി. അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts