45,000 ബ്രിട്ടീഷ് പൗണ്ട് നൽകാമെന്ന് പറഞ്ഞ് സ്കൂൾ ടീച്ചറുടെ 15 ലക്ഷം രൂപ തട്ടി!

ബെംഗളൂരു: രാമമൂർത്തിനഗർ സ്വദേശിയായ 55-കാരിയാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാൾ  കബളിപ്പിച്ച് 15 ലക്ഷം തട്ടിയെടുത്തതായി പോലീസിൽ പരാതി നൽകിയത്. നഗരത്തിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയാണിവർ.

വിദേശത്തു ജോലിചെയ്യുകയാണെന്ന് പരിചയപ്പെടുത്തിയാൾ രണ്ടുമാസം മുമ്പാണ് അധ്യാപികയുമായി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം ശക്തമായപ്പോൾ 45,000 ബ്രിട്ടീഷ് പൗണ്ട് സമ്മാനമായി അയയ്ക്കാമെന്ന് ഇയാൾ വാഗ്ദാനംചെയ്തു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം മറ്റൊരാൾ കസ്റ്റംസ് വിഭാഗത്തിൽനിന്നണെന്ന് പരിചയപ്പെടുത്തി അധ്യാപികയെ ഫോണിൽ ബന്ധപ്പെട്ടു. 45,000 പൗണ്ട് വിദേശത്തുനിന്ന് നേരിട്ട് അയച്ചിട്ടുണ്ടെന്നും ഇതു വിട്ടുകിട്ടാൻ 15 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടിയായി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

വിവിധ അക്കൗണ്ടുകളിൽ നിന്നായി ഇവർ ആവശ്യപ്പെട്ട അക്കൗണ്ട് നമ്പറുകളിലേക്ക് അധ്യാപിക പണമയയ്ക്കുകയായിരുന്നു.

ദിവസങ്ങൾ കഴിഞ്ഞിട്ടും പണവുമായി ബന്ധപ്പെട്ട വിവരമൊന്നും ലഭിക്കാതായതിനെത്തുടർന്ന് ഫെയ്സ്ബുക്ക് സുഹൃത്തിനെ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിരുന്നു.

ഇതേതുടർന്ന് കസ്റ്റംസിൽനിന്നാണെന്ന് പരിചയപ്പെടുത്തി വിളിച്ച നമ്പറിലേക്ക് വിളിച്ച് നോക്കിയപ്പോൾ അതും സ്വിച്ച് ഓഫായാതോടെയാണ് അധ്യാപിക പരാതി നൽകാൻ തീരുമാനിച്ചത്.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

വൈവാഹിക സൈറ്റിലൂടെയും ഇത്തരം തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുണ്ടെന്ന് സിറ്റി സൈബർ ക്രൈം പോലീസ് അറിയിച്ചു. സൈബർ ക്രൈം കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
[masterslider id="10"]

Related posts