ന്യൂഡൽഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവർക്ക് അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ലഖ്നോവിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ പോസ്റ്റർ.
കോൺഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷൻ രാജ് ബാബർ ഓഫിസിലെത്തിയപ്പോഴാണ് പോസ്റ്റർ ശ്രദ്ധയിൽപെടുന്നത്. ഉടൻതന്നെ ഇതു മാറ്റാൻ അദ്ദേഹം നിർദേശിച്ചു. പാർട്ടി സെക്രട്ടറി രാജേഷ് സിങ്ങാണ് സംഭവത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ വിഡ്ഢികളെപ്പോലെ പണിയെടുത്തു. പ്രശാന്ത് പറയുന്നത് എതിർപ്പൊന്നും കൂടാതെ ചെയ്തു. പാർട്ടിയെ രക്ഷിക്കുന്നതിന് അദ്ദേഹത്തിന്റെ നിർദേശങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഒന്നും സംഭവിച്ചില്ല. ഇപ്പോൾ ഞങ്ങള്‍ക്ക് മറുപടിയാണു വേണ്ടതെന്നു രാജേഷ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മോദിയുടെ വിജയത്തിനുപിന്നിൽ പ്രവർത്തിച്ചത് പ്രശാന്തായിരുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ ഉണ്ടായിരുന്നത്.ബീഹാറില്‍ നിതീഷ് കുമാറിന്റെ നേത്വത്തിലുള്ള മഹാസഖ്യത്തിനായി തന്ത്രങ്ങളൊരുക്കിയതും പ്രശാന്ത് ആണ് എന്ന് പറയപ്പെടുന്നു . ഇതേത്തുടർന്നാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ സഹായമഭ്യർഥിച്ച് കോൺഗ്രസ് പ്രശാന്തിനെ സമീപിച്ചത്.220 സീറ്റ് നേടിക്കൊടുക്കും എന്ന് അവകാശ വാദം ഉന്നയിച്ച പ്രശാന്തിന് കൊണ്ഗ്രെസ്സിനെ രണ്ടക്കം പോലും കടത്താന്‍ കഴിഞ്ഞില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.