ബെംഗളുരു : ഇലക്ട്രിക് വാഹനങ്ങൾക്കായി കൂടുതൽ ചാർജിങ്
സ്റ്റേഷനുകൾ ഒരുക്കി ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലെ കമ്പനിലിമിറ്റഡ് (ബെസ്കോം).
അതിവേഗ ചാർജിങ് സ്റ്റേഷനുകൾക്ക് (ഡിസി) പുറമേ പതുക്കെ ചാർജ് ചെയ്യുന്ന (എസി) 100 സ്റ്റേഷനുകളുടെ നിർമാണവുംപൂർത്തിയായി.
ഡിസി സ്റ്റേഷനുകൾക്ക് ഒരു യൂണിറ്റിന് 7.99 രൂപയും എസി സ്റ്റേഷനുകളിൽ
7.30 രൂപയുമാണ് പുതുക്കിയ വൈദ്യുതി നിരക്ക്.
ബി.എം.ടി.സി ബസ് ടെർമിനലുകളിലെ പാർക്കിങ് ബേകൾ, ബെസ് കോം സബ് ഡിവിഷനൽഓഫിസുകൾ, ആർടിഒ ഓഫിസുകൾ, ബിബിഎംപി വാർഡ് ഓഫിസുകൾ എന്നിവിടങ്ങളിലാണ് കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ
സ്ഥാപിക്കുന്നത്.