ബെംഗളുരു : വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും കോവിഡ് പരിശോധന സാധ്യമായ റാപിഡ്ആന്റിജൻ പരിശോധന ഔദ്യോഗികമായി ബിബിഎംപി തുടക്കം കുറിച്ചു.
കണ്ടെയ്ൻമെന്റ് സോണുകളിലും ചേരികളിലും പനി, ശ്വാസംമുട്ടൽഎന്നിവ ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലുമാണ് പരിശോധന നടത്തുന്നതെന്നും മേയർ ഗൗതം കുമാർ പറഞ്ഞു.
ലാബ് സൗകര്യമില്ലാതെ തന്നെ 30 മിനിറ്റിനകം പരിശോധനാഫലം ലഭിക്കുന്ന ഒരു ലക്ഷം ആന്റിജൻ കിറ്റുകൾ കഴിഞ്ഞയാഴ്ച സർക്കാർ
ഏറ്റെടുത്തിരുന്നു.
ഇതിൽ 50000 എണ്ണം ബെംഗളുരുവിനു നീക്കിവച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലായി മൂവായിരത്തിലേറെ ആന്റിജൻ പരിശോധന നടത്തിയെങ്കിലും ഇന്നലെയാണ് മേയർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
കണ്ടെയിൻമെൻ്റ് സോണുകളിൽ വെബ്ടാക്സി കമ്പനി ഓലയുടെസഹകരണത്തോടെ എത്തിയാണ് ആരോഗ്യ പ്രവർത്തകർ ആന്റിജൻ പരിശോധന നടത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Mobile Covid Testing van to travel across Bengaluru for door step COVID19 testing service during lockdown.@BBMPCOMM @KarnatakaVarthe @PIBBengaluru @BlrCityPolice @blrcitytraffic @NammaBESCOM @BMTC_BENGALURU @publictvnews @suvarnanewstv @tv9kannada @CovidKarnataka pic.twitter.com/WwsDdKxeDT
— K’taka Health Dept (@DHFWKA) July 17, 2020