ബെംഗളൂരു : നഗരത്തിൽ ഒരാഴ്ചത്തെ ലോക്ക് ഡൗൺ ഇന്നലെ രാത്രി 8 മണി മുതൽ ആരംഭിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
ഭക്ഷണം ?
പാഴ്സൽ, ഓൺലൈൻ ഡെലിവറി എന്നിവക്കായി ഹോട്ടലുകളുടെ അടുക്കളകൾ തുറന്ന് പ്രവർത്തിക്കാം. ഇരുന്ന് കഴിക്കാൻ അനുവാദമില്ല.
സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓൺലൈൻ ഡെലിവറി കമ്പനികൾക്ക് പ്രവർത്തിക്കാം.
ഓൺലൈൻ മൽസ്യ – മാംസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം, ഭക്ഷണ നിർമ്മാണ വിതരണ കമ്പനികൾക്ക് പ്രവർത്തിക്കാം.
യാത്ര?
ഇന്ന് മുതൽ ബി.എം.ടി .സി.യുടെ 134 ബസുകൾ മാത്രമേ സർവ്വീസ് നടത്തുകയുള്ളൂ.അത് രാവിലെ 7 മുതൽ രാത്രി 7 വരെ മാത്രം. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങിയ അവശ്യ സർവീസുകൾക്ക് വേണ്ടി മാത്രമാണ് ഈ സർവ്വീസുകൾ.
ആശുപത്രി സർവ്വീസുകൾക്ക് ടാക്സികൾ ലഭിക്കും, നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റ് പോലീസിനെ കാണിച്ചു കൊണ്ട് വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും ടാക്സിയിൽ യാത്ര ചെയ്യാം.
അവശ്യ സേവനങ്ങൾ ആരോഗ്യപരമായ കാരണങ്ങളാലും മാത്രം സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാം.നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റ് പോലീസിനെ കാണിച്ചു കൊണ്ട് വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാം.
ആശുപത്രിയിൽ പോകാൻ?
വെബ് ടാക്സി സർവ്വീസുകൾക്ക് പുറമെ 108 നമ്പറിൽ വിളിച്ചാൽ ആരോഗ്യ കവച ആംബുലൻസുകൾ ലഭിക്കും.
100ൽ വിളിച്ചാൽ പോലീസെത്തി പട്രോൾ വാഹനത്തിൽ ആശുപത്രിയിലെത്തിക്കും.
കടകൾ?
വരുന്ന 22 വരെ രാവിലെ 5 മുതൽ ഉച്ചക്ക് 12 മണി വരെ മാത്രമേ പച്ചക്കറി, പഴം, പല വ്യഞ്ജന, പാൽ, മൽസ്യ-മാംസ കടകൾ പ്രവർത്തിക്കുകയുള്ളൂ.
ബേക്കറികൾ പ്രവർത്തിക്കില്ല.
മദ്യശാലകളും ബാറുകളും ഇല്ല.
മാളുകൾ?
പൂർണമായി അടച്ചിടും.
ദൂരയാത്ര?
ജില്ലാ സംസ്ഥാന അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർ അടിയന്തര ആവശ്യങ്ങൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കു. സേവ സിന്ധുവിൽ റെജിസ്റ്റർ ചെയ്യുമ്പോൾ ഇക്കാര്യം വ്യക്തമാക്കണം.
പരീക്ഷ / ജോലി ?
ഹാൾ ടിക്കറ്റുകൾ കാണിച്ച് വിദ്യാർത്ഥികൾക്ക് പരീക്ഷക്കായി യാത്ര ചെയ്യാം. അനുവാദമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഐ.ഡി.കാർഡുകൾ പാസായി ഉപയോഗിക്കാം.
ബാംഗ്ലൂർ വൺ സെൻ്ററുകൾ പ്രവർത്തിക്കില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.