മദ്യം നൽകാത്തതിൻ്റെ പേരിൽ 2 സഹോദരങ്ങളെ ക്രൂരമായി കല്ലുകൊണ്ട് അടിച്ച് കൊന്ന 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: മദ്യം നൽകാത്തതിൻ്റെ പേരിൽ തൻ്റെ രണ്ടു മുതിർന്ന സഹോദരൻമാരെ കൊലപ്പെടുത്തിയ 24-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

നഗരത്തിലെ കല്യാൺ നഗർ സ്വദേശിയായ രാജേഷാണ് പോലീസിൻ്റെ പിടിയിലായത്.

ഇയാളുടെ ജ്യേഷ്ഠ സഹോദരങ്ങളായ  ദണ്ഡപാണി (29), സഹദേവൻ (27) എന്നിവരെയാണ് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽവെച്ച് ക്രൂരമായി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നത്.

രണ്ടു ദിവസത്തിനുശേഷം ദുർഗന്ധം വമിച്ചതോടെ പരിസരവാസികൾ അന്വേഷണം നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

  ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം

കൊല നടന്നത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.

സഹദേവനും ദണ്ഡപാണിയും മദ്യം വാങ്ങിച്ച് കഴിക്കുന്നതിനിടെ രാജേഷ് സ്ഥലത്തെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു.

മദ്യം വാങ്ങിയ പണത്തിന്റെ വിഹിതം തരാമെങ്കിൽ മദ്യം നൽകാമെന്ന് സഹോദരങ്ങൾ അറിയിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

വാക്കേറ്റത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന കരിങ്കല്ലെടുത്ത് രാജേഷ് സഹദേവനെയും ദണ്ഡപാണിയെയും മർദിക്കുകയായിരുന്നു.

പിന്നീട് സ്ഥലം വിടുകയും ചെയ്തു. കെട്ടിടത്തൊഴിലാളികളായ ഇവർ മൂന്നുപേരും ജോലിചയ്യുന്ന കെട്ടിടത്തിൽത്തന്നെ താമസിക്കുകയാണ് പതിവ്.

തൊട്ടടുത്ത ദിവസം മറ്റൊരു സഹോദരനായ ധനപാലിനെ രാജേഷ് ഫോണിൽ വിളിച്ച് നടന്ന സംഭവം വിവരിച്ചിരുന്നു.

  ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം

പണിസ്ഥലത്തേക്ക് പോയ സഹോദരങ്ങളെക്കുറിച്ച് അന്വേഷിക്കാനും ആവശ്യപ്പെട്ടു.

ഒരുദിവസം കഴിഞ്ഞാണ് സഹോദരൻ സ്ഥലത്തെത്തിയത്.

ഇതിനിടെ പരിസരവാസികൾ മൃതദേഹം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പലയിടങ്ങളും 'കനത്ത ആലിപ്പഴ വീഴ്ചയിൽ കശ്മീർ പോലായി
[masterslider id="10"]

Related posts

Click Here to Follow Us