ആരാധനാലയങ്ങളും ഭക്ഷണ ശാലകളും ഇന്നു മുതൽ തുറന്ന് പ്രവർത്തിക്കും;നിയന്ത്രണങ്ങൾ എന്തെല്ലാം ?ഏതൊക്കെ സ്ഥാപനങ്ങൾ ഇനിയും അടഞ്ഞു കിടക്കും ?കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു : ഇന്ന് മുതൽ സംസ്ഥാനത്തെ ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും തുറന്ന് പ്രവർത്തിക്കും.

കേന്ദ്രത്തിൻ്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ക്ഷേത്രങ്ങളും മസ്ജിദുകളും ചർച്ചുകളും തുറന്ന് പ്രവർത്തിക്കുക.

കൃസ്ത്യൻ പള്ളികളിൽ ഈ മാസം 14 ന് ഞായറാഴ്ച കുർബാന ആരംഭിക്കും.

അതേ സമയം ചിലയിടങ്ങളിൽ മതിയായ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നുവ്യക്തമാക്കി മഹല്ല് കമ്മിറ്റികളും ക്ഷേത്രസമിതികളും ആരാധനാലയങ്ങൾ തുറക്കില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്.

ഹോട്ടൽ, റെസ്റ്റോറന്റ്, മറ്റു ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവ ഇന്ന് മുതൽ ലഭ്യമാകും.

  • റെസ്റ്റോറന്റുകളിൽ ഇരുന്നു കഴിക്കുന്നതിനേക്കാൾ പാഴ്‌സൽ സേവനം കൂടുതൽ പ്രോത്സാഹിപ്പിക്കണം.
  • സീറ്റുകളുടെ 50 ശതമാനം മാത്രമേ അനുവദിക്കാവൂ.
  • സാമൂഹിക അകലം പാലിക്കുന്ന വിധത്തിലാകണം ഇരിപ്പിടങ്ങൾ.
  • ഭക്ഷണം ഡെലിവറി ചെയ്യുമ്പോൾ ഉപഭോക്താവിന്റെ വീടിന്റെ വാതിൽക്കൽ വെച്ചിട്ടുപോകണം.
  • റെസ്റ്റോറന്റുകളുടെ പ്രവേശനസ്ഥലത്ത് തെർമൽ സ്‌ക്രീനിങ്ങും സാനിറ്റൈസറും നിർബന്ധമായി വേണം.
  • തുണികൊണ്ടുള്ള നാപ്കിനു പകരം ഉയർന്നനിലവാരമുള്ള ഡിസ്പോസബിൾ പേപ്പർ നാപ്കിനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
  സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്

ഷോപ്പിങ് മാളുകൾ ഇന്ന് മുതൽ പ്രവർത്തിക്കും.

  • ഒരോതവണയും മാളിൽ കയറുന്നവരുടെ എണ്ണവും നിയന്ത്രിക്കൻ സംവിധാനമുണ്ടാവും.
  • രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
  • മുഴുവൻ സമയവും മുഖാവരണം ധരിച്ചിരിക്കണം.
  • മാളുകളിലെ കടകളിലും എലവേറ്ററുകളിലും ആളുകളുടെ എണ്ണം നിജപ്പെടുത്തും.
  • മാളുകളിലെ ഭക്ഷണശാലകളിൽ സീറ്റുകളുടെ 50 ശതമാനമേ പാടുള്ളൂ.
  • ഓരാതവണയും മേശകൾ അണുവിമുക്തമാക്കും.
  • മാളുകളിലെ തിയേറ്ററുകളും ഗെയിമിങ് സെന്ററുകളും പ്രവർത്തിക്കില്ല.

ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങൾ.

  • സന്ദർശകർ തമ്മിൽ 6 അടി ദൂരം പാലിക്കണം.
  • അകലം പാലിക്കുന്നതിനായി ആരാധനാലയങ്ങളിൽ മാർക്ക് ചെയ്ത സ്ഥലത്ത് മാത്രമെ നിൽക്കാൻ പാടുകയുള്ളൂ.
  • ആരാധനാലയങ്ങളിലെത്തുന്നവർ ചെരിപ്പുകൾ സ്വന്തം വാഹനത്തിൽതന്നെ സൂക്ഷിക്കണം.
  • വിഗ്രഹങ്ങൾ, പ്രാർഥനാ പുസ്തകങ്ങൾ തുടങ്ങിയവ സ്പർശിക്കാൻ പാടില്ല.
  • ഗായകസംഘത്തെ അനുവദിക്കില്ല
  • ഗായകസംഘത്തിനു പകരം കഴിയുന്നതും നേരത്തേ റെക്കോഡ് ചെയ്ത ഗാനങ്ങൾ ആരാധനാലയങ്ങളിൽ ഇടണം.
  • ക്ഷേത്രങ്ങളിൽ ഭജനയും മറ്റുപരിപാടികളും അനുവദിക്കില്ല.
  • മസ്ജിദുകളിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി അണുവിമുക്തമാക്കാനുള്ള ടണൽ ഉൾപ്പെടെ ചിലയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

പാർക്ക്, മൃഗശാല തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ.

  • മൃഗശാല സന്ദർശിക്കുന്നവർക്ക് മാസ്ക് നിർബന്ധം
  • ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയായിരിക്കും മൃഗശാലകളിൽ പ്രവേശനം അനുവദിക്കുക.
  • സഫാരി വാഹനങ്ങളിൽ ഒരേ സമയം 50 ശതമാനം ആളുകൾ മാത്രം.
  • പാർക്കുകൾ നിലവിലുള്ളതുപോലെ രാവിലെ ഏഴുമുതൽ ഒമ്പതുവരെയും വൈകീട്ട് അഞ്ചുമുതൽ ഏഴുവരെയുമായിരിക്കും പ്രവർത്തിക്കുക.
  • പകൽ സമയങ്ങളിൽ പാർക്കുകൾ അടഞ്ഞുതന്നെ കിടക്കും.
  • ലാൽബാഗിലെ നഴ്‌സറിയും തുറക്കും.
  • നന്ദി ഹിൽസിൽ ജൂൺ 30-നു ശേഷമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക.
  • സംസ്ഥാനത്തെ നിയന്ത്രിതമേഖലയ്ക്ക് പുറത്തുള്ള മറ്റ്‌ വിനോദസഞ്ചാര കേന്ദ്രങ്ങളും തിങ്കളാഴ്ചമുതൽ തുറക്കും.
  • വനമേഖലയിലെ സഫാരി, ട്രക്കിങ് തുടങ്ങിയവയും റിസോർട്ടുകളുടെ പ്രവർത്തനവും തിങ്കളാഴ്ച ആരംഭിക്കും.
  വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്

ഇനിയും അടഞ്ഞ് കിടക്കുന്ന സ്ഥാപനങ്ങൾ / സംവിധാനങ്ങൾ.

  • സ്കൂൾ, കോളജ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ അടഞ്ഞുതന്നെ കിടക്കും.
  • രാജ്യാന്തര വിമാനയാത്ര.
  • സിനിമ ഹാൾ, ഫിറ്റ്‌നസ് സെന്റർ, സ്വമ്മിങ് പൂൾ, തിയേറ്റർ.
  • ബാറുകളിലിരുന്ന് മദ്യം കഴിക്കുന്നത്.
  • ഓഡിറ്റോറിയം, അസംബ്ലി ഹാൾ, സെമിനാർ ഹാൾ.
  • കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുചടങ്ങുകൾക്കും വിലക്കുണ്ട്.
  • ചില ആരാധനാലയങ്ങൾ തുറക്കില്ല എന്ന് അവയുടെ അധികാരികൾ അറിയിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രജനി 'ഫാക്ടർ' വില്ലനായി; തമിഴ്‌നാട്ടിൽ ബിജെപി-വിജയ് സഖ്യം തുലാസിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us