ബെംഗളൂരു : കേരളം ഉൾപ്പെടെ കോവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങളിൽ നിന്നു കർണാടകയിലേക്ക് മടങ്ങിവരുന്ന രോഗലക്ഷണം ഇല്ലാത്തവരെ ഇനി വീടുകളിൽ 14 ദിവസത്തെ ക്വാറന്റീനിൽ കഴിയാം.
അതേസമയം രോഗവ്യാപനം ഏറെയുള്ള മഹാ രാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേ ശ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഇനി മുതൽ 7 ദിവസം പൊതുക്വാ റന്റീനിലും, തുടർന്ന് സ്രവ പശോധനയിൽ കോവിഡ് ഇല്ലെ ന്നു സ്ഥിരീകരിച്ചാൽ 7 ദിവസം വീടുകളിലും നിർബന്ധിത നിരീ ക്ഷണത്തിൽ കഴിയേണ്ടി വരും.
ഇതിൽ ഗർഭിണികൾക്കും 80 വയസ്സ് കഴിഞ്ഞവർക്കും 10 വയ സ്സിൽ താഴെയുള്ളവർക്കും കാൻസർ,വൃക്കരോഗം, പക്ഷാഘാതം
തുടങ്ങിയ രോഗങ്ങളുള്ളവർക്കുംഇളവുണ്ട്.
ഇവർക്കൊപ്പം വരുന്ന ഒരാളെയും വീടുകളിലെ ക്വാറന്റി നിൽ കഴിയാൻ അനുവദിക്കും.
വ്യാവസായിക ആവശ്യ
ത്തിനും മറ്റും വരുന്നവർ 2 ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങില്ലെങ്കിൽ, ക്വാറന്റീനിൽപ്രവേശിപ്പിക്കാതെ മടങ്ങിപ്പോകാൻ അനുവദിക്കും.
കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഇവർ ഹാജരാക്കണം.
കർണാടകയിലേക്ക് വരുന്നവർക്ക് സേവാസിന്ധു പാസ് നിർബന്ധമാണ്.