ഉത്തരവിന് പുല്ലുവില! വാക്സിൻ എടുത്തവരേയും ചെക്ക് പോസ്റ്റിൽ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നു.

ബെംഗളൂരു : തമിഴ്നാട് – കർണാടകയുടെ ഏറ്റവും തിരക്കുള്ള അതിർത്തി ചെക്ക് പോസ്റ്റ് ആയ അത്തിബെയിൽ കർണാടക സർക്കാറിൻ്റെ തന്നെ നിലവിലുള്ള ഉത്തരവുകൾ കാറ്റിൽ പറത്തി കോവിഡ് പരിശോധന തുടരുന്നതായി വ്യാപക പരാതി.

ഏതാനും ആഴ്ചകൾ മുന്പ് കർണാടക സർക്കാർ പുറത്തു വിട്ട ഉത്തരവ് പ്രകാരം. ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്ത കർണാടകയിലേക്കുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് പരിശോധനയോ ആവശ്യമില്ല.

  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം

എന്നാൽ തമിഴ്നാട്ടിൽ നിന്ന് കർണാടകയിലേക്ക് അത്തിബെലെ ചെക്ക് പോസ്റ്റിലൂടെ പ്രവേശിക്കുന്ന പ്രത്യേകിച്ച് കേരള റെജിസ്ട്രേഷൻ ഉള്ള വാഹനങ്ങളെ തടഞ്ഞു നിർത്തി ആൻ്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.

കേരളത്തിൽ കോവിഡ്, സിക്ക രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി എന്നാണ് കർണാടക ഉദ്യോഗസ്ഥരുടെ ഭാഷ്യം.

ഈ പരിശോധനകൾ അതിർത്തി ചെക്ക് പോസ്റ്റിൽ വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാകുന്നതിനും, അതിർത്തി കടക്കാൻ കൂടുതൽ സമയമെടുക്കുന്നതായും യാത്രക്കാർ പരാതി പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
[masterslider id="10"]

Related posts