ഹോട്ടലുകൾ തുറക്കാൻ അനുവദിച്ചില്ലെങ്കിൽ പാഴ്സൽ നൽകുന്നത് നിർത്തിവക്കും!

ബെംഗളൂരു: രണ്ട് മാസത്തോളമായി തുടരുന്ന ലോക്ക് ഡൗൺ കാരണം ഹോട്ടലുകൾ തുറക്കാൻ അനുമതി നൽകിയില്ലെങ്കിൽ പാഴ്സൽ നൽകുന്നതു നിർത്തുമെന്ന മുന്നറിയിപ്പുമായി സംഘടനകൾ.

നാലാം ഘട്ടം  ലോക്ഡൗൺ ഇളവുകളിൽ ഹോട്ടലുകളെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണിത്.

അതേസമയം, വഴിയോരങ്ങളിൽ പലയിടത്തും തട്ടുകടക്കാർ കച്ചവടം തുടങ്ങിയെങ്കിലും സർക്കാർ
കണ്ണടയ്ക്കുകയാണന്നും ഇവർ ആരോപിക്കുന്നു.

ഓൺലൈൻ ഡെലിവറി കമ്പനികൾക്കായി ഹോട്ടലുകളുടെ
അടുക്കളകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആളുകൾക്ക് ഇരുന്നുകഴിക്കാൻ അനുവാദമില്ല.

ഇതിനകം പലവട്ടം സർക്കാരിനെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ഇത്തവണയെങ്കിലും ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുമെന്നായിരുന്നു പ്രതീക്ഷ.

30 യാത്രക്കാരുമായി ഒരു ചെറിയ ബസിനു സർവീസ് നടത്താമെങ്കിൽ 2000-4000 ചതുരശ്രയടി വലുപ്പമുള്ള ഹോട്ടലുകൾക്കുപ്രവർത്തിക്കാൻ എന്താണ് തടസ്സമെന്നും ഇവർ ചോദിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us