ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനാൽ നഗരത്തിൽ രണ്ട് കണ്ടെയ്ന്മെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ച് ബി.ബി.എം.പി.
http://h4k.d79.myftpupload.com/archives/49093
ജ്ഞാനഭാരതിയിലും നാഗവാരയിലുമാണ് പുതിയ കണ്ടെയ്ന്മെൻ്റ് സോണുകൾ.
ബി.ബി.എം.പി കമ്മീഷണർ ബി.എച്ച്.അനിൽ കുമാറും മുതിർന്ന ഉദ്യോഗസ്ഥരും ബുധനാഴ്ച നാഗവാരയിലെ മുത്തു കോമ്പൗണ്ട്, ജ്ഞാനഭാരതിയിലെ മല്ലത്തള്ളി എന്നിവ സന്ദർശിച്ചിരുന്നു.
പ്രദേശങ്ങൾ സീൽ ഡൗൺ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഇവർ നൽകി.
Workers set up barricades at the Entry/Exit point in Nagawara, Ward 23 today, which has been declared a containment zone.
ನಾಗವಾರ ವಾರ್ಡ್ 23ಕ್ಕೆ ಪ್ರವೇಶಿಸುವ/ನಿರ್ಗಮಿಸುವ ಸ್ಥಳಗಳನ್ನು ಬ್ಯಾರಿಕೇಡ್ ಗಳಿಂದ ಸಂಪೂರ್ಣವಾಗಿ ಮುಚ್ಚಲಾಗಿದೆ. #ಬಿಬಿಎಂಪಿ ಯು ಈ ಪ್ರದೇಶವನ್ನು ಕಂಟೈನ್ಮೆಂಟ್ ವಲಯವೆಂದು ಘೋಷಿಸಿದೆ. pic.twitter.com/djNWgFwBGT
— B.H.Anil Kumar,IAS (@BBMPCOMM) May 21, 2020
മൂന്ന് പ്രാഥമിക കോൺടാക്റ്റുകളും രോഗിയുടെ 50 ദ്വിതീയ കോൺടാക്റ്റുകളും കണ്ടെത്തി ഇവരെ ക്വാറൻ്റിന് വിധേയമാക്കി.
ബി.ബി.എം.പി വാർ റിപ്പോർട്ട് അനുസരിച്ച്, നഗരത്തിലെ 20 കണ്ടൈൻമെൻറ് സോണുകളിൽ 124 സജീവ കോവിഡ്-19 കേസുകൾ ഇപ്പോഴും നിലവിൽ ഉണ്ട്.
ഇതിൽ ഏറ്റവും കൂടുതൽ സജീവമായ കേസുകൾ ശിവാജിനഗർ വാർഡിലാണ് (46),തൊട്ടുപിന്നിൽ പാദാരായണപുര (36),ഹോങ്കസാന്ദ്ര (17),മംഗമ്മനപ്പാളയ (9).
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.