രണ്ട് മാസം മുൻപ് മരിച്ച ആളുടെ മൃതദേഹം ലണ്ടനിൽ നിന്ന് നഗരത്തിലെത്തിച്ച് സംസ്കരിച്ചു;മൃതദേഹത്തെ അനുഗമിച്ച് ഭാര്യയും 3 വയസുകാരനായ മകനും.

ബെംഗളുരു : വിദേശത്തു കുടുങ്ങിയവരുമായി ലണ്ടനിൽ നിന്നെത്തിയ വിമാനത്തിൽ, മാർച്ചിൽ ജീവനൊടുക്കിയ ഹുബ്ബള്ളി സ്വദേശി സോഫ്റ്റ്വെയർ എൻജിനീയർ ശിവരാജ് പാട്ടീലിന്റെ (37)മൃതദേഹവും കൊണ്ടുവന്നു.

തിങ്കളാഴ്ച പുലർച്ചെ 326 പേരുമായി ബംഗളുരുവിൽ ഇറങ്ങിയ എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്.

തുടർന്ന് ബെംഗളുരുവിൽ സംസ്കരിച്ചു.
ഇതേ വിമാനത്തിലെത്തിയ ഭാര്യയെയും 3 വയസ്സുള്ള മകനെയും പൊതുക്വാറന്റീനിലേക്കു മാറ്റി.

  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,

2011 മുതൽ ലണ്ടനിലെ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ശിവരാജ് പാട്ടീൽ മാർച്ച് 13 നാണ് ജീവനൊടുക്കിയത്.

മാർച്ച് 23 മുതൽ രാജ്യാന്തര വിമാന സർവീസുകൾ ഇന്ത്യ റദ്ദാക്കിയതോടെ മൃതദേഹം നാട്ടിലെത്തിക്കാൻ മാർഗമില്ലാതായി.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഇടപെട്ടാണ് മൃതദേഹമെത്തിക്കാൻ സൗകര്യം ഒരുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts