“സീൽ ഡൗൺ”നിലനിൽക്കുന്ന പാദരായണ പുരയിൽ സംഘർഷം!

ബെംഗളൂരു : നഗരത്തിലെ സീൽ ഡൗൺ ചെയ്ത ബി.ബി.എം പി.വാർഡിൽ സംഘർഷം. പാദരായണപുരയിലാണ് ഇന്നലെ രാത്രിയോടെ സംഘർഷം ഉണ്ടായത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 400 ഓളം ആളുകൾ അക്രമികളിൽ ഉണ്ടായിരുന്നു.

ഇന്നലെ രാത്രി പാദരായപുര യുടെ അതിർത്തിയിൽ സ്ഥാപിച്ച പന്തൽ ഒരു വിഭാഗം ആളുകൾ തകർക്കുകയായിരുന്നു.

സ്ഥലം സീൽ ഡൗൺ ചെയ്തതിനാൽ ഈ സ്ഥലങ്ങളിലെ സുരക്ഷാ ആവശ്യങ്ങൾക്ക് ഉള്ള പോലീസുകാർ ഷിഫ്റ്റ് മാറ്റത്തിന് പോയ സാഹചര്യത്തിലാണ് അക്രമം അരങ്ങേറിയത്, ബി.ബി.എം.പി ഉദ്യേഗസ്ഥരും ആരോഗ്യ പ്രവർത്തകരും കൊറോണ വാരിയേഴ്സും ഇതേ പന്തലിൽ ആണ് കഴിയുന്നത്.

പന്തലിനുള്ളിലുള്ള മേശയും മറ്റ് ഫർണിച്ചറുകളും അക്രമികൾ അടിച്ചു തകർത്തു.

കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന സെക്കൻ്ററി കോണ്ടാക്ട് ആളുകളെ ഹോട്ടലുകളിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. കൂടുതൽ തിരക്കുള്ള സ്ഥലമായതിനാൽ ഇവരെ ഹോട്ടലുകളിലേക്ക് മാറ്റാൻ തീരുമാനിച്ചത്.ഇതിൽ ഒരു വിഭാഗത്തെ മാറ്റുകയും രണ്ടാമത്തെ ആളുകളെ ഇന് രാവിലെ മാറ്റാൻ ഇരിക്കെയാണ് സംഘർഷം ഉടലെടുത്തത് എന്ന് ബി.ബി.എം.പി പ്രതിനിധി അറിയിച്ചു.

ഒരു യുവതിയും സംഘർഷത്തിൽ മുന്നിൽ ഉണ്ട് എന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കാം,ഇവിടത്തെ മയക്കുമരുന്നു വിതരണം ചെയ്യുന്നവരാണ് ഇവരെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്നലെ തന്നെ വൻ പോലീസ് സന്നാഹം ഇവിടെ എത്തുകയും വീടുകളിൽ നിന്ന് 54 പേരെ വിവിധ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുകയും.

ജെ.ജെ. നഗർ പോലീസ് സ്റ്റേഷനിൽ 4 എഫ്.ഐ.ആർ.റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us