ബെംഗളൂരു : അതിർത്തി തുറന്നുനൽകാനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ
കർണാടക സുപ്രീം കോടതിയിൽ
അപ്പീൽ നൽകി.
ഗതാഗതം അനുവദിച്ചാൽ കോവിഡ് പടരുമെന്ന് കർണാടക അപ്പീലിൽ വ്യക്തമാക്കുന്നു.
കേരളം തടസഹർജി നൽകി,
കേസ് വെള്ളിയാഴ്ച പരിഗണിക്കും.
സംസ്ഥാന അതിർത്തിയായ തലപ്പാടിയിലൂടെ രോഗികളെ
കടത്തി വിടണമെന്ന കേരള ഹൈക്കോടതി വിധി നടപ്പാക്കുന്ന
കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ
തീരുമാനത്തിനാണ് കർണാടക
കാത്തിരിക്കുന്നത്.
നിലവിൽ കാസർകോട്
നിന്നുള്ള ആംബുലൻസുകൾ
മംഗളൂരുവിലേയ്ക്ക്
കടത്തിവിടേണ്ടെന്ന നിലപാടിലാണ്
ദക്ഷിണ കന്നഡ ജില്ല ഭരണകൂടം.
അതീവ ഗുരുതരാവസ്ഥയിലുള്ള
രോഗികളെ പരിശോധിച്ച
ശേഷം അതിർത്തി കടത്താൻ
ചെക്ക്പോസിൽ ഡോക്ടറെ
വരെ നിയോഗിച്ച ശേഷമാണ്
കർണാടകയുടെ നിലപാടു മാറ്റം.
കേന്ദ്ര സർക്കാരിന്റെ
നിർദ്ദേശമനുസരിച്ച് മാത്രം
അതിർത്തി തുറക്കുന്ന കാര്യത്തിൽ
അന്തിമ തീരുമാനമെടുത്താൽ
മതിയെന്നാണ് കർണാടക
സർക്കാരിന്റെ നിലപാട്.
കാസർകോട് ജില്ലയിൽ കോവിഡ്
– 19 രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ്
രോഗികൾക്ക് മംഗളൂരുവിലേയ്ക്ക് പ്രവേശനം നിഷേധിച്ചത് എന്നതാണ് കർണാടകയുടെ വാദം.