6 പേർക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു;കർണാടകയിൽ കോവിഡ് ബാധിതർ 26 ആയി.

ബെംഗളൂരു:  ആറു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 26 ആയി ഉയർന്നു.

കലബുറഗിയിൽ കഴിഞ്ഞ ആഴ്ച നടന്ന കോവിഡ് മരണം ഉൾപ്പെടെയാണിത്.

ദുബായിൽ നിന്നു മടങ്ങിയെത്തിയ ധാർവാഡ് സ്വദേശി 33 വയസുകാരൻ, ദക്ഷിണ കന്നഡയിലെ ഭട്കലിൽ നിന്നുള്ള യുവാവ് (22), സൗദി തീർഥാടനം കഴിഞ്ഞെത്തിയ ചിക്കബെല്ലാപുര ഗൗരിബിദന്നുർ സ്വദേശിനി വീട്ടമ്മ (64), സ്വിറ്റ്സർലൻഡിൽ നിന്നെത്തിയ 23 വയസുകാരി, ജർമ്മനിയിൽ നിന്നെത്തിയ ബെംഗളൂരു സ്വദേശി യുവാവ് (27), ലണ്ടനിൽ നിന്നെത്തിയ ബെംഗളൂരുകാരൻ (51) എന്നിവർക്കു കൂടിയാണ്ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

19ന് സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നു മടങ്ങിയെത്തിയ ഭട്കൽ സ്വദേശി നിരീക്ഷണത്തിലായിരുന്നു.

തുടർന്ന്രോഗം സ്ഥിരീകരിച്ചതോടെ മംഗളുരു വെൻലോക് ആശുപത്രിയിൽ പ്രത്യേക വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts