ബെംഗളൂരു : വഴിയോര കച്ചവടക്കാരുടെ
ഭക്ഷ്യവിഭവങ്ങൾക്കായി ആപ്
തയാറാക്കാൻ സർക്കാർ
വഴിയോര കച്ചവടക്കാരുടെ ഉൽപന്നങ്ങൾ
ഓൺലൈൻ വഴി വിൽപന നടത്താൻ മൊബൈൽ ആപ് ആരംഭിക്കാൻ പദ്ധതിയുമായി സർക്കാർ.
നിലവിൽ ഹോട്ടലുകളിലെ ഭക്ഷ്യവിഭവങ്ങൾ ആപ് വഴി ബുക്ക് ചെയ്തു വരുത്താനാകുമെങ്കിലും പാനിപൂരി ഉൾപ്പെടെ വഴിയോര കച്ചവടക്കാരുടെ ഭക്ഷണങ്ങൾ ആപ്പിൽ ലഭ്യമല്ല.
നഗരമേഖലകളിൽ വഴിയോര കച്ചവടക്കാർക്കായി ഇ-മാർക്കറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന മുഖ്യമന്ത്രി മെഡിയൂരപ്പയുടെ ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണു നാഷനൽ അർബൻ ലൈവി ഹുഡ് മിഷനിൽ ഉൾപ്പെടുത്ത ഇവർക്കായി ആപ് ഇറക്കാൻ ഒരുങ്ങുന്നത്.
81 ലക്ഷം രൂപ ഇതിനായി നീക്കി വച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.