ബെംഗളുരു : സംസ്ഥാനാന്തര റൂട്ടിൽ എസി ബസുകളുടെ സർവീസ് പ്രതിസന്ധിയിലായിരിക്കെ ബെംഗളൂരുവിൽ നിന്നുള്ള ഒരു സ്കാനിയ എസി.ബസ് കൂടി രണ്ട് ദിവസം മുൻപ് അപകടത്തിൽപ്പെട്ടു.
കഴിഞ്ഞ മാസം അവിനാശിയിൽ 19 പേരുടെമരണത്തിനിടയാക്കിയ ദുരന്തത്തിൽ നിന്നു കരകയറിവരവെയാണ്, ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇവിടെ നിന്നു പുറപ്പെട്ട തിരുവനന്തപുരം ബസ് ഹരിപ്പാട് അപകടത്തിൽപ്പെട്ടത്. ഡ
ഡ്രൈവർക്കു നിസാര പരുക്കേറ്റതല്ലാതെ ആളപായം ഇല്ലെങ്കിലും ഈ ബസ് അറ്റകുറ്റപ്പണി കഴിഞ്ഞിറങ്ങാൻ
സമയമെടുത്തേക്കും.
അവിനാശിയിൽ അപകടത്തിൽ
തകർന്ന വോൾവോ ബസ് ഇനി സർവീസിന് ഉപയോഗിക്കാൻ കഴിയില്ലെന്നു ബോധ്യമായതോടെ കഴിഞ്ഞ ദിവസമാണ് പകരം ബസ് ഏർപ്പെടുത്തിയത്.
ഇതിനു പിന്നാലെയാണ് തിരുവനന്തപുര
ത്തേക്കുള്ള ബസും അപകടത്തിൽപ്പെട്ടത്.
വാടക ബസുകൾ സ്വകാര്യ കമ്പനിക്കു കരാർ നൽകിയ 10 എസി ബസുകളിൽ 9 എണ്ണവും സർവീസ് തുടങ്ങിയതായി ബെംഗളൂരു കെഎസ്തർടിസി കൺട്രോളിങ് ഇൻസ്പെക്ടർ ഷാജി പറഞ്ഞു.
കഴിഞ്ഞ മാസം വരെ7 വാടക ബസുകളാണ് സർവീസ് നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം രണ്ടെണ്ണം കൂടി ഇറങ്ങിയെങ്കിലും ഇവയിൽ
ഒരെണ്ണമാണ് ഇപ്പോൾ എറണാകുളത്തേക്കുള്ള സർവീ
സിന് ഉപയോഗിക്കുന്നത്.
ബെംഗളൂരുവിൽ നിന്നു കോട്ടയത്തേക്കു നേരിട്ടുള്ള എസി സർവീസ് പുനഃസ്ഥാപിച്ചിട്ടുമില്ല.
എന്നാൽ മധ്യവേനലവധി,ഈസ്റ്റർ, വിഷു സമയം ആകുമ്പോഴേക്കും എല്ലാ ഷെഡ്യൂളുകളും പുനഃസ്ഥാപിക്കാനാകുമെന്നും ഷാജി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.