അസദുദ്ധീൻ ഒവൈസി പങ്കെടുത്ത പൗരത്വ നിയമത്തിന് എതിരെയുള്ള പരിപാടിയിൽ “പാക്കിസ്ഥാൻ സിന്ദാബാദ്”വിളിച്ച് യുവതി.

ബെംഗളൂരു : എ.ഐ.എം.ഐ.എം ൻ്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ പൗരത്വ നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും എതിരെ നടന്ന പരിപാടിയി ഒരു യുവതി “പാക്കിസ്ഥാൻ സിന്ദാബാദ് ” വിളിച്ചത് വിവാദമായി.

പാർട്ടി നേതാവും ഹൈദരാബാദിൽ നിന്നുള്ള എം പി.യുമായ അസദുദ്ധീൻ ഒവൈസി സ്റ്റേജിൽ എത്തിയപ്പോൾ ആണ് സംഭവം.ഉടൻ തന്നെ അദ്ദേഹം യുവതിയുടെ മൈക്ക് പിടിച്ചു വാങ്ങുകയും “നമ്മൾ ഇന്ത്യക്കൊപ്പമാണ്” എന്ന് പ്രഖ്യാപിക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം

ബലം പ്രയോഗിച്ച് പോലീസ് ഇടപെട്ടതിന് ശേഷമാണ് യുവതി സ്റ്റേജിൽ നിന്ന് താഴെ ഇറങ്ങിയത്.

“തനിക്കോ തൻ്റെ പാർട്ടിക്കോ അവരുമായി ഒരു ബന്ധവുമില്ല, സംഘാടകർ അവരെ ഈ പരിപാടിക്ക് ക്ഷണിക്കാൻ പാടില്ലായിരുന്നു ,അവർ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഈ പരിപാടിയിൽ പങ്കെടുക്കില്ലായിരുന്നു. നമ്മൾ ഇന്ത്യക്ക് വേണ്ടിയാണ് നില നിൽക്കുന്നത് ഒരു ഘട്ടത്തിലും നമ്മുടെ ശത്രു രാജ്യമായ പാക്കിസ്ഥാനെ അനുകൂലിക്കില്ല, അതിനുള്ള ശ്രമങ്ങൾ ആണ് നമ്മൾ നടത്തുന്നത് ” തുടർന്ന് സംസാരിച്ച ഒവൈസി പറഞ്ഞു.

  വ്യവസായി സി.ജെ. റോയിയുടെ മരണം: പിന്നിൽ സിനിമാ നടിയുടെ 'ഹണിട്രാപ്പ്'? വെളിപ്പെടുത്തലുമായി അന്വേഷണ സംഘം

പരിപാടി അലങ്കോലമാക്കാൻ എതിർ വിഭാഗം ഇറക്കിയതാണ് യുവതിയെ ,അവരുടെ പേര് സംസാരിക്കേണ്ടവരുടെ ലിസ്റ്റിൽ ഇല്ലായിരുന്നു എന്ന് ജെ.ഡി.എസ് കോർപ്പറേറ്റർ ഇമ്രാൻ പാഷ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടാക്കൾ ജാഗ്രതൈ!വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇനി കരുത്തുറ്റ കാവൽ; അത്യാധുനിക 'സിഐഎംഎസ്' സുരക്ഷാ സംവിധാനം സജ്ജം
[masterslider id="10"]

Related posts

Click Here to Follow Us