ബെംഗളുരു :പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത്, വിട്ടയച്ച് 3 കശ്മീരി വിദ്യാർഥികളെ വീണ്ടും അറസ്റ്റ് ചെയ്തു.
ഹുബ്ബള്ളി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ മാർച്ച് 2-വരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു.
ഹുബ്ബള്ളി കെഎൽഇ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എൻജിനീയറിങ് വിദ്യാർഥികളായി
അമീർ, ബാസിത്, താലിബ് എന്നി
വരെ കോടതിയിൽ
ഹാജരാക്കിയപ്പോൾ
ബജ്റങ്ദൾപ്രവർത്തകർ ഇവർ
ക്കെതിരെഅക്രമാസക്തരായി.
ഇവർക്കുവേണ്ടി വക്കാലത്ത് എടുക്കേണ്ടതില്ലെന്ന് ഹുബ്ബള്ളി ബാർ
അസോസിയേഷൻ പ്രമേയവും പാസാക്കിയിട്ടുണ്ട്.
പുൽവാമ ഭീകരാക്രമണ വാർഷിക ദിനത്തിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിനൊപ്പം ഇതിന്റെ വിഡിയോ സമുഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയതെന്ന ആരോപണത്തിന്മേലാണ് അറസ്റ്റ്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാൻ പാകത്തിലുള്ള തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി ക്രിമിനൽ ശിക്ഷാ നിയമം 169 പ്രകാരമുള്ള ബോണ്ടിന്മേൽ ഇവരെ ഞായറാഴ്ച വിട്ടയച്ചതെന്നാണ് പൊലീസ് കമ്മിഷണർആർ.ദിലീപ് നേരത്തെ വ്യക്ത
മാക്കിയിരുന്നത്.
എന്നാൽ ഹുബ്ബള്ളി റൂറൽ പൊലീസിന്റെ പരിധിയിൽ നടന്ന കേസിൽ ഗോകുൽ
റോഡ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഇതിനാലാണ് വിട്ടയയ്ക്കേണ്ടി വന്നതെന്ന്
അദ്ദേഹം ഇന്നലെ തിരുത്തി.
എബ്ബള്ളി റൂറൽ പൊലീസാണ് ഇവരെ വീണ്ടും അറസ്റ്റ് ചെയ്ത് മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയതെന്നും അദ്ദേഹം വിശദമാക്കി.
ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ നിയമാനുസൃതമായ നടപടികൾ നേരിടേണ്ടി വരുമെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയും വ്യക്തമാക്കി. ഇവരെ വിട്ടയച്ചതിനെതിരെ പൊലീസ് കമ്മിഷണറോടു അദ്ദേഹം റിപ്പോർട്ടും തേടിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.