ബെംഗളൂരു : പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ കോറമംഗലയിലെ ജ്യോതി നിവാസ് കോളേജിന് മുന്നിൽ സംഘർഷം ഉടലെടുത്തു.
ഇന്നലെ വൈകുന്നേരം 4.30 മണിയോടെയാണ് പൗരത്വ ബില്ലിനെ അനുകൂലിക്കുന്ന ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകർ ഒരു ബാനറുമായി കോളേജിന്റ സമീപത്ത് വരികയും മതിലിൽ അത് സ്ഥാപിക്കുകയും ചെയ്തു.
ഈ സംഘം കോളേജിൽ നിന്ന് പുറത്ത് വരുന്ന വിദ്യാർത്ഥികളോട് പൗരത്വ ബില്ലിനെ അനുകൂലിച്ചുകൊണ്ടുള്ള രേഖയിൽ ഒപ്പ് ഇടാൻ ആവശ്യപ്പെട്ടു എന്നാണ് വിദ്യാർത്ഥികൾ നൽകുന്ന വിവരം.
അതേ സമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്ന വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും എം പി തേജസ്വി സൂര്യയുടേയും മറ്റും ചിത്രം അടങ്ങിയ ബാനറിനെ കുറിച്ചാണ് വാഗ്വാദം നടക്കുന്നത്.
ഈ ബാനർ ഇവിടെ സ്ഥാപിച്ചത് ശരിയല്ല. എന്ന് വിദ്യാർത്ഥികൾ പറയുമ്പോൾ, നിങ്ങൾ ഈ സ്ഥാപനത്തിന്റെ മുതലാളിയാണോ, പ്രിൻസിപ്പളോ മറ്റോ വന്ന് പറയട്ടെ അപ്പോൾ മറുപടി നൽകാം എന്നാണ് പ്രവർത്തകർ പറയുന്നത്.
നമുക്ക് ചർച്ചയാകാം വാഗ്വാദം വേണ്ട എന്നും ഇംഗ്ലീഷിലുള്ള വീഡിയോയിൽ പറയുന്നുണ്ട്.
നാലരക്ക് കോളേജ് വിട്ടു പോകേണ്ട കുട്ടികൾ അഞ്ചരക്ക് ശേഷമേ പോകാൻ കഴിഞ്ഞുള്ളൂ എന്ന് വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറ് പറഞ്ഞു ,
വിഷയമറിഞ്ഞ് കോറമംഗല പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സ്ഥിതിഗതി ശാന്തമായി. ആർക്കെതിരേയും കേസെടുത്തിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.