ബെംഗളൂരു: മലയാളിയുവതിയെ ബെംഗളൂരു സ്വദേശികളുൾപ്പെടെ മൂന്നുപേർ പീഡിപ്പിക്കുകയും മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.
ബെംഗളൂരു സ്വദേശികളായ രണ്ടുപേരും കണ്ണൂർ സ്വദേശിയായ യുവാവും പലതവണ പീഡിപ്പിച്ചതായി ആരോപിച്ച് കാസർകോട് സ്വദേശിയായ 18-കാരിയാണ് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് പരാതിനൽകിയത്.
ബി.ജെ.പി. നേതാവും എം.പി.യുമായ ശോഭ കരന്തലജെയ്ക്കൊപ്പമാണ് യുവതി യെദ്യൂരപ്പയ്ക്ക് പരാതിനൽകാനെത്തിയത്. മതം മാറിയില്ലെങ്കിൽ പീഡനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് വെളിപ്പെടുത്തിയത്. സംഭവത്തിൽ പരപ്പന അഗ്രഹാര പോലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.