യുവാക്കളിലും കൗമാരക്കാരിലും ഹൃദയാഘാതം കൂടുന്നതായി പഠനറിപ്പോർട്ട്!!

 

ബെംഗളൂരു: യുവാക്കളിലും കൗമാരക്കാരിലും ഹൃദയാഘാതം കൂടുന്നതായി പഠനറിപ്പോർട്ട്. സർക്കാരിനു കീഴിലുള്ള നഗരത്തിലെ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

ഹൃദയാഘാതവുമായി എത്തുന്നവരിൽ 16 വയസ്സുകാർവരെയുണ്ട്. ആദ്യ ഹൃദയാഘാതമുണ്ടാവുന്നവരിൽ 35 ശതമാനവും 35 വയസ്സിനു താഴെയുള്ളവരാണെന്നും കണ്ടെത്തി.

2017 മുതൽ 2200 പേരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഓരോ മാസവും ഹൃദയാഘാതവുമായി 150 യുവാക്കളെയാണ് ചികിൽസയ്ക്കായി എത്തിക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സി.എൻ. മഞ്ജുനാഥ് പറഞ്ഞു.

സമ്മർദം, ജോലിനഷ്ടം, കാലാവസ്ഥയിലുണ്ടായ മാറ്റം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജീവിതരീതി, പുകവലി, മയക്കുമരുന്നുകളുടെ ഉപയോഗം, മദ്യപാനം എന്നിവയാണ് യുവാക്കളിൽ ഹൃദയാഘാതം കൂടുന്നതിനുള്ള പ്രധാന കാരണം.

ചെറുപ്പംമുതൽ നേരിടുന്ന സമ്മർദങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. രക്തസമ്മർദം, നല്ല കൊളസ്‌ട്രോളിന്റെ കുറവ്, അമിതവണ്ണം എന്നിവയും യുവാക്കളിൽ കൂടിവരുന്നു. ഇതെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.

യുവാക്കളിൽ നടത്തം കുറയുന്നതും പ്രശ്നത്തിനിടയാക്കുന്നു. കൂടുതൽ ഇരിക്കുന്നത് ശരീരാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. രാജ്യത്ത് ഓരോ മിനിറ്റിലും നാലുപേർ ഹൃദയാഘാതംമൂലം മരിക്കുന്നുവെന്ന് ഡോ. സി.എൻ. മഞ്ജുനാഥ് പറഞ്ഞു. ബെംഗളൂരുവിൽ നടക്കുന്ന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിലാണ് പഠന റിപ്പോർട്ട് അവതരിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us