കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെയടക്കം വിവരങ്ങൾ ചോർത്തി മെഡിക്കൽ സീറ്റ് തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: എൻജിനിയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾക്കായുള്ള പൊതുപ്രവേശന പരീക്ഷ(സി.ഇ.ടി.)യ്ക്ക് രജിസ്റ്റർചെയ്ത വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങളാണ് കർണാടക എക്സാമിനേഷൻ അതോറിറ്റി(കെ.ഇ.എ.) വെബ്സൈറ്റ് ഭേദിച്ച് തട്ടിപ്പിന് ഉപയോഗിച്ചതായി സൂചന ലഭിച്ചത്.

വിദ്യാർഥികളുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ തട്ടിപ്പു നടത്തുന്നവർക്ക് ലഭിക്കുന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് വിദ്യാർഥികളുടെ വിവരങ്ങൾ ചോർത്തിയതായിക്കാണിച്ച് കർണാടക എക്സാമിനേഷൻ അതോറിറ്റി പോലീസിൽ പരാതി നൽകിയത്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

എൻജിനിയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾക്കായുള്ള പൊതുപ്രവേശന പരീക്ഷ(സി.ഇ.ടി.)യ്ക്ക് രജിസ്റ്റർചെയ്ത വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങളാണ് ചോർത്തിയത്. ഇതുപയോഗിച്ച് വിദ്യാർഥികളുമായി ബന്ധപ്പെട്ട് സീറ്റുകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമികസൂചന.

പ്രവേശനപ്പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് മെഡിക്കൽ സീറ്റുകൾ വാഗദാനംചെയ്ത് ലക്ഷങ്ങൾ തട്ടുന്ന നിരവധി കേസുകളാണ് പോലീസിന്റെ അന്വേഷണത്തിലുള്ളത്. പ്രവേശനപ്പരീക്ഷയിൽ കുറഞ്ഞ റാങ്ക് ലഭിച്ചവർക്കും വാഗ്ദാനം ലഭിക്കാറുണ്ട്.

സ്വകാര്യ മാർക്കറ്റിങ് ഏജൻസിയാണ് വെബ്സൈറ്റ് ഭേദിച്ചതെന്ന് കെ.ഇ.എ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം. ശിൽപ്പ പോലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

കർണാടകം, കേരളം, ആന്ധ്രപ്രദേശ്, ഒഡിഷ, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ വിവരങ്ങളാണ് ചോർത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി
[masterslider id="10"]

Related posts