ബെംഗളൂരു : കർണാടക രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ കഴിവുള്ള രണ്ട് വിഭാഗങ്ങൾ ആണ് ലിംഗായത്ത് ,വൊക്കലിഗ എന്നിവർ.ഇവരുടെ വിവിധ ആശ്രമങ്ങളിലെ പരമാചാര്യൻമാർക്ക് സമൂഹത്തിൽ വലിയ സ്ഥാനമുണ്ട് എന്നതിനൊപ്പം തന്നെ ഒരു പരിധി വരെ വർത്തമാന രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താനും കഴിയും.
ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ വൊക്കലിഗ സമുദായത്തിന്റെ പരമാചാര്യൻ ആദിച്ചുഞ്ചന ഗിരി മഠാധിപതി നിർമലാനന്ദ സ്വാമിയുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ കുടുങ്ങിയിരിക്കുകയാണ് മുൻ മുഖ്യമന്ത്രി കുമാര സ്വാമി.
കഴിഞ്ഞ സർക്കാരിൻറെ കാലത്ത് മുന്നൂറിലധികം പേരുടെ ഫോൺകോളുകൾ ചോർത്തിയെന്ന കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചന്ദന കടത്തുകാരൻ എന്ന വ്യാജേന സ്വാമിയുടെ ഫോൺ പോലീസ് ചോർത്തി എന്ന വിവരം പുറത്തായത്.
ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതുതന്നെ വേദനിപ്പിക്കുന്നതാണ് എന്നും വൊക്കലിഗ സമുദായ അംഗം കൂടിയായ കുമാരസ്വാമി ട്വീറ്റ് ചെയ്തു.
സമുദായാംഗമായ മന്ത്രി ആർ അശോക മുൻ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
ഫോൺ ചേർത്തിയവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും നിർമ്മലാനന്ദസ്വാമികളോട് ഖേദം പ്രകടിപ്പിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.
ജെ.ഡി.എസിന്റെ പ്രബല വോട്ട് ബാങ്കാണ് വൊക്കലിഗ സമുദായം ഇതു മുന്നിൽ കണ്ടാണ് ബിജെപിയുടെ നീക്കങ്ങൾ.
ഇതിലൊരു പങ്കുമില്ല ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കുമാരസ്വാമി പറഞ്ഞു. സ്വാമിയോട് ഖേദം പ്രകടിപ്പിച്ചതുകൊണ്ട് അശോക ക്ക് എന്താണ്ലഭിക്കുന്നതെന്നും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.