ബസ് യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത;പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായി നഗരത്തില്‍ ബസ്സുകള്‍ക്കായി പ്രത്യേക പാത വരുന്നു.

ബെംഗളൂരു : വഡോദര,വിശാഖപട്ടണം അടക്കം നിരവധി ഇന്ത്യന്‍ നഗരങ്ങളില്‍ ഉള്ള ബി.ആര്‍.ടി.എസ് സിസ്റ്റം നമ്മുടെ നഗരത്തിലും വരുന്നു.ബി.എം.ടി.സി ബസുകള്‍ക്കായി പ്രത്യേകം ലൈനുകള്‍ വരുന്നു.ആ പാതയിലൂടെ മറ്റു സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല.

സിറ്റി സെന്റെറില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് വളരെ കുറഞ്ഞ സമയത്തില്‍ യാത്രചെയ്യാന്‍ ഈ സംവിധാനം കൊണ്ട് കഴിയും.കൂടുതല്‍ തിരക്കുള്ള മേഖലയിലേക്കാണ് ഈ സംവിധാനം നടപ്പില്‍ വരുത്തുന്നത്,ഇതിന്റെ ആദ്യ ഘട്ടം നവംബര്‍ ഒന്നിന് നിലവില്‍ വരും ഐ ടി ഹബുകള്‍ ആയ ഇലക്ട്രോണിക് സിറ്റിയും വൈറ്റ്ഫീല്‍ഡും ഇതില്‍ ഉള്‍പ്പെടും.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

ബി ബി എം പി കമ്മിഷണര്‍ എ എച് അനില്‍ കുമാര്‍ ബി.എം.ടി.സി,ബെസ്കോം, ട്രാഫിക്‌ വിഭാഗങ്ങളുടെ മേധാവികള്‍ എന്നിവര്‍ സംയുക്തമായി വിവിധ മേഖലകളില്‍ നടത്തിയ പരിശോധനക്ക് ശേഷം അറിയിച്ചതാണ് ഇക്കാര്യം.30 കിലോ മീറ്റര്‍ ദൂരം പാത ഇതിനായി കണ്ടെത്തിയിട്ടുണ്ട്.പ്രഖ്യാപനം മുഖ്യമന്ത്രി യെദിയൂരപ്പ നടത്തും.

എം ജി റോഡ്‌ ,കെ ആര്‍  പുരം, വെള്ളാര ജങ്ഷന്‍,സില്‍ക്ക് ബോര്‍ഡ് എന്നിവ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടും എന്ന് അനൌദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ബി .ആര്‍.ടി.എസ് നടപ്പിലാക്കുക എന്നതിനേക്കാള്‍ ഗതാഗത ക്കുരുക്കുകള്‍ കുറക്കുകയും കൂടുതല്‍ പേരെ പൊതു ഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കുകയും ആണ് ലക്ഷ്യമെന്നു ഉപ മുഖ്യമന്ത്രി അശ്വത് നാരായണ്‍ അറിയിച്ചു.

  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ ഉള്ള റോഡില്‍ കുറവ് വരില്ല എന്നാല്‍ 3.5 മീറ്റെര്‍ വീതിയുള്ള പ്രത്യേക ബസ് പാതകള്‍ ആകും നിര്‍മ്മിക്കുക.ബി.ബി.എം.പി.അറിയിച്ചു.

ഔട്ടെര്‍ റിംഗ് റോഡ്‌ ,ബന്നാര്‍ഘട്ട റോഡ്‌,ഹോസുര്‍ റോഡ്‌,സര്‍ജപുര്‍ റോഡ്‌ ,കനകപുര റോഡ്‌,ഓള്‍ഡ്‌ എയര്‍ പോര്‍ട്ട്‌ റോഡ്‌ ,മാഗടി റോഡ്‌,വെസ്റ്റ് ഓഫ് കോര്ഡ് റോഡ്‌ ,തുമുകുരു റോഡ്‌,ബെല്ലാരി റോഡ്‌ എന്നിവിടങ്ങളിലും ഈ സംവിധാനം ( ബസ് റാപ്പിഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം) നിലവില്‍ വരും.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts