തിരുവനന്തപുരത്ത് നിന്ന് മൈസൂരുവിലേക്ക് നേരിട്ടുള്ള ട്രെയിൻ! കൊച്ചുവേളി-ബെംഗളൂരു ട്രെയിൻ മൈസൂരുവിലേക്ക് നീട്ടുന്നു.

ബെംഗളൂരു: തിരുവനന്തപുരത്തു നിന്നും മൈസൂരുവിലേക്ക് നേരിട്ട് ട്രെയിൻ സർവീസ് എന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു.

ദിവസേന ഉള്ള കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസ് മൈസൂരിലേക്ക് നീക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. സർവ്വീസ്ഉടൻ ആരംഭിക്കും.

കൊച്ചുവേളി-ബംഗളൂരു സമയക്രമം മാറ്റത്തെയാണ് ട്രെയിൻ മൈസൂരിലേക്ക് നീട്ടുക വൈകീട്ട് 4:45 കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 8:35 ന് ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തും ഇവിടെനിന്ന് 8 :45 ന് പുറപ്പെട്ട് 11 :20 മൈസൂരുവിൽ എത്തും.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

രാമനഗര, മണ്ഡ്യ, കെങ്കേരി എന്നിവിടങ്ങളിൽ സറ്റോപ്പ് ഉണ്ട്.

12:50 പുറപ്പെട്ട് വൈകിട്ട് 4:35 ബാംഗ്ലൂരിലെത്തി ഇവിടെനിന്ന് പതിവുപോലെ നാല് അമ്പതിന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ 9: 35 കൊച്ചുവേളിയിലെത്തും.

കഴിഞ്ഞ ഒക്ടോബറിലും ട്രെയിൻ മൈസൂരിലേക്ക് നീട്ടാൻ പ്രാഥമിക നടപടികൾ ആരംഭിച്ചിരുന്നെങ്കിലും അവസാനനിമിഷം കാച്ചിഗുഡ-ബാംഗ്ലൂർ എക്സ്പ്രസ് മൈസൂരിലേക്ക് നീട്ടുകയായിരുന്നു.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ഇത്തവണ മൈസൂരു എംപി പ്രതാപ് സിംഹയുടെ ശ്രമങ്ങളാണ് ഈ മാറ്റത്തിന് കാരണമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
[masterslider id="10"]

Related posts