നടി ആക്രമിച്ച കേസ്; ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും വേണം; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാർട്ടിൻ ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ലഭിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതിയായ മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. ആക്രമണം നടന്ന വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും, ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കെടുത്തെന്നാരോപണമാണ് തനിക്കെതിരെയുണ്ടായിരുന്നതെന്നും ഹർജിയിൽ മാർട്ടിൻ വ്യക്തമാക്കി.

സമാനമായ ആരോപണങ്ങൾ നേരിട്ടിരുന്ന എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെവിട്ട സാഹചര്യത്തിൽ, തനിക്കും അതേ ആനുകൂല്യം നൽകണമെന്നും മാർട്ടിൻ ആവശ്യപ്പെട്ടു. കേസിലെ മൂന്നാം പ്രതികളായ പ്രദീപും വടിവാൾ സലീവും ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

ഇവയുമായി ബന്ധപ്പെട്ട ഹർജികളിൽ നാലാഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കാൻ കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചു. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന മാർട്ടിന്റെ വീഡിയോ പണം വാങ്ങി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തൃശൂർ, എറണാകുളം, ആലപ്പുഴ സ്വദേശികളായ പ്രതികളെ പിടികൂടിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
[masterslider id="10"]

Related posts