കര്‍ണാടകത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനുകളില്‍ ബിജെപി മുന്നേറുമ്പോള്‍ മുനിസിപ്പാലിറ്റികളിലും നഗര പഞ്ചായത്തുകളിലും കോണ്‍ഗ്രസിന് മേല്‍ക്കൈ.

ബെംഗളൂരു: കര്‍ണാടകത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനുകളില്‍ ബിജെപി മുന്നേറുമ്പോള്‍ മുനിസിപ്പാലിറ്റികളിലും നഗര പഞ്ചായത്തുകളിലും കോണ്‍ഗ്രസിന് മേല്‍ക്കൈ. മൈസൂരു, ഷിമോഗ, തുങ്കൂര്‍ എന്നീ കോര്‍പ്പറേഷനുകളിലാണ് ബിജെപി മുന്നിലുള്ളത്. എന്നാല്‍ ഇതില്‍ ഷിമോഗയില്‍ മാത്രമാണ് ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുള്ളത്. 35 വാര്‍ഡുകളുള്ള തുങ്കൂരില്‍ ബിജെപി 12 ഇടത്ത് ജയിച്ചപ്പോള്‍ കോണ്‍ഗ്രസും ജെഡിഎസ്സും പത്ത് സീറ്റ് നേടി. മൂന്നു സ്വതന്ത്രരും ജയിച്ചിട്ടുണ്ട്.

65 വാര്‍ഡുകളുള്ള മൈസൂരു കോര്‍പറേഷനിലും 22 സീറ്റില്‍ ബിജെപിയും 19 ഇടത്ത് കോണ്‍ഗ്രസും ജയിച്ചപ്പോള്‍ ജെഡിഎസ്സിന് 18 ഇടത്ത് ജയിക്കാനായി. ആറ് സ്വതന്ത്രരും ഇവിടെ ജയിച്ചിട്ടുണ്ട്. 35 വാര്‍ഡുകളുള്ള ഷിമോഗയില്‍ 21 സീറ്റ് നേടിയ ബിജെപി ഭരണം ഉറപ്പാക്കി.

  ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ

മൈസൂരുവിലും തുങ്കൂറിലും കോണ്‍ഗ്രസ് ജെഡിഎസ്സുമായി കൈകോര്‍ക്കാനാണ് സാധ്യത. കര്‍ണാടകത്തില്‍ 102 തദ്ദേശ സ്ഥാപനങ്ങളിലായി ആകെ 2664 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഫലം അറിഞ്ഞ 2267 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 846 സീറ്റിലും ബിജെപി 788 സീറ്റിലും ജയിച്ചു. ജെഡിഎസ് 307 വാര്‍ഡ് നേടിയപ്പോള്‍ സ്വതന്ത്രര്‍ 277 വാര്‍ഡിലും ജയിച്ചിട്ടുണ്ട്.

സിറ്റി മുനിസിപ്പാലിറ്റികളിലെ ഫലം പൂര്‍ണ്ണമായി അറിവായ 724 വാര്‍ഡുകളില്‍ ബിജെപി 295 വാര്‍ഡുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 243 വാര്‍ഡിലും ജെഡിഎസ് 70 ലും വിജയിച്ചു. 106 ഇടങ്ങളില്‍ സ്വതന്ത്രരും മറ്റു പാര്‍ട്ടികളുമാണ് ജയിച്ചത്.

  സിലിണ്ടർ ക്ഷാമത്തിൽ വിറങ്ങലിച്ച് കേരളവും!" ഹോട്ടലുകളിൽ ഇനി ബിരിയാണി മാത്രം?"

ടൗണ്‍ മുനിസിപ്പാലിറ്റികളില്‍ 1026 വാര്‍ഡുകളില്‍ ഫലം പ്രഖ്യാപിച്ചതില്‍ 416 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചു. 309 ഇടത്ത് ബിജെപിയും 173 ഇടത്ത് ജെഡിഎസും ജയിച്ചു. 130 ഇടത്ത് മറ്റുള്ളവരാണ് വിജയിച്ചത്. ടൗണ്‍ പഞ്ചായത്തില്‍ 335 എണ്ണത്തിഎണ്ണത്തില്‍ ഫലം പ്രഖ്യാപിച്ചതില്‍ 129-ല്‍ കോണ്‍ഗ്രസും 128 ല്‍ ബിജെപിയും ജെഡിഎസ് 29 എണ്ണത്തിലും ജയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.
[masterslider id="10"]

Related posts

Click Here to Follow Us