വിമതർക്ക് മുന്നറിയിപ്പ്; പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എ.ഐ.സി.സി.!!

ബെംഗളൂരു: വിമതർക്ക് മുന്നറിയിപ്പുമായി കേന്ദ്ര നേതൃത്വം. പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എ.ഐ.സി. സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

വിമതപക്ഷത്തുനിന്ന് കൂടുതൽ പേർ രാജിവെക്കുമെന്ന അഭ്യൂഹത്തെ തുടർന്നാണ് അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. സഖ്യസർക്കാർ കാലാവധി പൂർത്തിയാക്കും. സർക്കാറിനെ വീഴ്ത്താനുള്ള ബി.ജെ.പി. നീക്കം വിജയിക്കില്ല.

  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്

സർക്കാർ രൂപവത്കരണം മുതൽ നടത്തുന്ന ശ്രമമാണിത്. സർക്കാറിനെതിരേ പരസ്യപ്രസ്താവന നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. മുതിർന്ന നേതാവ് മല്ലികാർജുന ഖാർഗെയുമായി കർണാടകത്തിലെ പ്രശ്നങ്ങൾ അദ്ദേഹം ചർച്ച ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ ഭരണം ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും: പ്രശംസയുമായി കെ.സി. വേണുഗോപാൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts