ബെംഗളൂരു : കഴിഞ്ഞ 24 നാണ് എൻഐഎ ഹബീബുർ റഹ്മാൻ എന്ന ബംഗ്ലാദേശി തീവ്രവാദിയെ ദൊഡ്ഡബലാപുരയിൽ നിന്ന് പിടികൂടുന്നത്, അയാളിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ അടുത്ത ദിവസങ്ങളിൽ രാമനഗരയിൽ വലിയ നശീകരണ ശക്തിയുള്ള രണ്ട് ബോംബുകൾ കണ്ടെടുത്തിരുന്നു.ഇയാൾ ബംഗാളിലെ ബർദ്വാൻ സ്ഫോടനക്കേസിലെ പ്രതിയാണ്.
ബോംബുകൾ നിർമ്മിച്ച് കേരളത്തിലെ ചിലർക്ക് കൈമാറായി തനിക്കും കൂട്ടാളിയായ ജാഹിദുൽ ഇസ്ലാമിനും നിർദ്ദേശം ലഭിച്ചിരുന്നതായി റഹ്മാൻ കുറ്റസമ്മതം നടത്തിയിരുന്നു.
2018 ഓഗസ്റ്റിൽ ജാഹിദുൽ ഇസ്ലാമിനെ രാമനഗരയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു ബീഹാറിലെ ബൗദ്ധഗയ സ്ഫോടനക്കേസിലെ പ്രതിയായ ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റഹ്മാൻ കുടുങ്ങിയത്.
അറസ്റ്റിലാകും മുൻപ് ജാഹിദുൽ ഓടയിൽ ഉപേക്ഷിച്ച ബോംബുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെടുത്ത് നിർവ്വീര്യമാക്കിയത്.
ബൊംബുകൾ നിർമ്മിച്ചത് കേരളത്തിലുള്ള ആളുകൾക്ക് കൈമാറാനുള്ളതാണ് എന്ന മൊഴി മലയാളികളെ വളരെയധികം ഭീതിപ്പെടുത്തുന്ന വാർത്തയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.