ബെംഗളൂരു മലയാളികൾക്ക് വിമാനക്കമ്പനികളുടെ ഇരുട്ടടി; ബസ്സ് സമരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി!!

ബെംഗളൂരു: അന്തസ്സംസ്ഥാന ബസ്സ് സമരം മുതലെടുത്ത് വിമാനക്കമ്പനികൾ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി.

വാരാന്ത്യമായതിനാൽ നിരവധി ആളുകൾ കേരളത്തിലേക്ക് പോകുന്നതിനാലാണ് വിമാനക്കമ്പനികൾ നിരക്കുയർത്തിയത്. സ്വകാര്യബസുകളെ ആശ്രയിച്ചിരുന്നവരാണ് കൂടുതലായി വിമാനയാത്ര തിരഞ്ഞെടുക്കുന്നത്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്. എറണാകുളത്തേക്ക് വെള്ളിയാഴ്ച 17,000 രൂപവരെയും ശനിയാഴ്ച 6,500 രൂപവരെയും തിരുവനന്തപുരത്തേക്ക് യഥാക്രമം 9000 രൂപയും 5000 രൂപയുംവരെ ഈടാക്കുന്നുണ്ട്.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

കണ്ണൂരിലേക്ക് വെള്ളിയാഴ്ച 8000 രൂപയോളമായിരുന്നു ടിക്കറ്റ് നിരക്ക്; ശനിയാഴ്ചത്തേക്ക് 3000 രൂപയ്ക്കുമുകളിലും. കോഴിക്കോട്ടേക്ക് വെള്ളിയാഴ്ച 3,500 രൂപയും ശനിയാഴ്ച 4000 രൂപവരെയുമാണ് നിരക്ക്.

സാധാരണ ദിവസങ്ങളിൽ തിരുവനന്തപുരത്തേക്ക് 4000 രൂപവരെയും എറണാകുളത്തേക്ക് 3000 രൂപവരെയും കോഴിക്കോട്ടേക്ക് 3000 രൂപവരെയും കണ്ണൂരിലേക്ക് 2,500 രൂപവരെയുമാണ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്
[masterslider id="10"]

Related posts