ഈഡന്‍ ഗാര്‍ഡന്‍സില്‍ പഞ്ചാബിനെ തോൽപ്പിച്ച് കെകെആര്‍ പടയോട്ടം തുടരുന്നു…

കൊല്‍ക്കത്ത: രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും മിന്നുന്ന ജയവുമായി കരുത്തുകാട്ടി. സീസണില്‍ തുടര്‍ച്ചയായ രണ്ടാം ഹോം മാച്ചിലാണ് കെകെആര്‍ വെന്നിക്കൊടി പാറിക്കുന്നത്. കിങ്സ് ഇലവൻ പഞ്ചാബിനെതിരേ 28 റൺസിനാണ് വിജയം കൈവരിച്ചത്.

219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനെ സാധിച്ചുള്ളൂ. മറുപടിയില്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ തുടക്കത്തില്‍ തന്നെ പുറത്തായതാടെ പഞ്ചാബിന്റെ കാര്യം തീരുമാനമായി. മറുപടിയില്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ തുടക്കത്തില്‍ തന്നെ പുറത്തായതാടെ പഞ്ചാബിന്റെ കാര്യം തീരുമാനമായി. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി അർധ സെഞ്ചുറി നേടിയ മായങ്ക് അഗർവാളും ഡേവിഡ് മില്ലെറും പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.

40 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം നേടിയാണ് മില്ലര്‍ ടോപ്‌സ്‌കോററായത്. മായങ്ക് 34 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പായിച്ചു. മന്‍ദീപ് സിങ് 33 റണ്‍സോടെ മില്ലര്‍ക്കൊപ്പം പുറത്താവാതെ നിന്നു. ഗെയ്ല്‍ (20), ലോകേഷ് രാഹുല്‍ (1), സര്‍ഫ്രാസ് ഖാന്‍ (13) എന്നിവര്‍ നിരാശപ്പെടുത്തി. ബാറ്റിങില്‍ കസറിയ ആന്ദ്രെ റസ്സല്‍ രണ്ടു വിക്കറ്റെടുത്ത് ബൗളിങിലും മിന്നി. അവസാന ഓവറിൽ 42 റൺസായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. 14 റൺസാണ് ആ ഓവറിൽ പിറന്നത്.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

നേരത്തെ ടോസ് നഷ്ടമായി ആദ്യ ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത റോബിൻ ഉത്തപ്പയുടെയും നിധീഷ് റാണയുടെയും അർധ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. റോബിന്‍ ഉത്തപ്പ (67*), നിതീഷ് റാണ (63) എന്നിവരുടെ ഫിഫ്റ്റികളും ആന്ദ്രെ റസ്സലിന്റെ (17 പന്തില്‍ 48) മറ്റൊരു തീപ്പൊരി ഇന്നിങ്‌സും കെകെആറിനെ കൂറ്റന്‍ സ്‌കോറിലെത്തിക്കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ റാണ- ഉത്തപ്പ സഖ്യം ചേര്‍ന്നെടുത്ത 110 റണ്‍സാണ് കെകെആറിന്റെ ഇന്നിങ്‌സ് ഭദ്രമാക്കിയത്. പിന്നീട് റസ്സലിന്റെ വെടിക്കെട്ട് കൂടി തുണച്ചതോടെ കെകെആര്‍ അനായാസം 200 റണ്‍സ് പിന്നിട്ടു. ഷമിയെറിഞ്ഞ 19ാം ഓവറില്‍ 25 റണ്‍സാണ് കെകെആര്‍ നേടിയത്. തുടര്‍ച്ചയായ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമാണ് റസ്സല്‍ പറത്തിയത്. 17 പന്തുകള്‍ നേരിട്ട റസ്സലിന്റെ ഇന്നിങ്‌സില്‍ അഞ്ചു സിക്‌സറുകളും മൂന്നു ബൗണ്ടറിയുമുള്‍പ്പെട്ടിരുന്നു.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

റസ്സലിന്റെ വ്യക്തിഗത സ്‌കോര്‍ മൂന്നില്‍ നില്‍ക്കവെ ഷമിയുടെ ബൗൡങില്‍ റസ്സല്‍ ബൗള്‍ഡായപ്പോള്‍ ആരാധകര്‍ ഞെട്ടിയിരുന്നു. എന്നാല്‍ നോ ബോൡന്റെ രൂപത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ റസ്സല്‍ പിന്നീട് ഇത് ശരിക്കും ആഘോഷിക്കുകയായിരുന്നു. നോ ബോളെറിഞ്ഞ് തന്റെ കുറ്റി തെറിപ്പിച്ച ഷമിയുടെ തൊട്ടടുത്ത ഓവറില്‍ 25 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഹാട്രിക്ക് സിക്‌സറും ഒരു ബൗണ്ടറിയുമടക്കമാണിത്. അതിനു തൊട്ടുമുമ്പത്തെ ആന്‍ഡ്രു ടൈയുടെ ഓവറില്‍ രണ്ടു വീതം സിക്‌സറും ബൗണ്ടറിയുമടക്കം 22 റണ്‍സും റസല്‍ വാരിക്കൂട്ടി.
അര്‍ഹിച്ച ഫിഫ്റ്റിക്ക് രണ്ടു റണ്‍സ് അകലെയാണ് റസ്സല്‍ പുറത്താവുന്നത്.

രാജസ്ഥാനെതിരായ മത്സരത്തിലെ മങ്കാദിങ് പ്രയോഗത്തിലൂടെ വിവാദ പുരുഷനായി മാറിയ അശ്വിനു തന്നെയാണ് പഞ്ചാബ് ബൗളർമാരിൽ ഏറ്റവും കൂടുതൽ തല്ലു കൊണ്ടത്. നാല് ഓവറിൽ 47 റൺസാണ് അശ്വിൻ വഴങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts