മെട്രോ സ്റ്റേഷന്‍ ഒരു വര്‍ഷത്തേക്ക് അടച്ചിടും!

ബെംഗളൂരു : നമ്മമെട്രോയുടെ ഗ്രീന്‍ ലൈനിലെ രാഷ്ട്രീയ വിദ്യാലയ റോഡ്‌ മെട്രോ സ്റ്റേഷന്‍ ഒരു വര്‍ഷത്തേക്ക് അടച്ചിടാന്‍ ബി എം ആര്‍ സി എല്‍ തീരുമാനിച്ചു.നാഗസന്ദ്ര യെലച്ചനഹള്ളി റൂട്ടില്‍ ബനശങ്കരിക്കും ജയനഗറിനും ഇടയിലുള്ള സ്റ്റേഷന്‍ ആണ് ആര്‍ വി റോഡ്‌.

ബൊമ്മസാന്ദ്രയില്‍ നിന്ന് ആരംഭിച്ച് ആര്‍ വി റോഡ്‌ വരെ വരുന്ന രണ്ടാം ഘട്ടത്തിലെ യെല്ലോ ലൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഈ സ്റ്റേഷന്‍ അടച്ചിടെണ്ടി വരുന്നത്.എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ  തീരുമാനം എടുത്തിട്ടില്ലെന്ന് ബി എം ആര്‍ സി എല്‍ അറിയിച്ചു.

  മൈസൂരു സിൽക്കിനായി പുലർച്ചെ 4 മണിക്ക് ക്യൂവിൽ നിന്ന് യുവതി; 6 മണിക്കൂർ കാത്തിരിപ്പ്; സാരി ക്രേസ് വൈറലാകുന്നു; വീഡിയോ കാണാം

ബൊമ്മസാന്ദ്രയില്‍ തുടങ്ങി ഇലക്ട്രോണിക് സിറ്റി ,സില്‍ക്ക് ബോര്‍ഡ്‌ ,ബി ടി എം ,ജയദേവ വഴി ആര്‍ വി റോഡില്‍ എത്തുന്ന യെല്ലോ ലൈനില്‍ നിന്ന് ഗ്രീന്‍ ലൈനിലേക്ക് മാറികയറേണ്ട ഇന്റര്‍ ചേഞ്ച്‌ സ്റ്റേഷന്‍ വരുന്നത് ആര്‍ വി റോഡില്‍ ആണ്.ഈ സ്റ്റേഷന്‍ ഒരു വര്‍ഷത്തേക്ക് അടക്കേണ്ടി വന്നാല്‍ യെലച്ചനഹല്ലിയില്‍ നിന്നും ബനശങ്കരി വരെയും നാഗസന്ദ്രയില്‍ നിന്ന് ജയനഗര്‍ വരെയും ഗ്രീന്‍ ലൈനില്‍ സര്‍വീസ് പരിമിതപ്പെടുത്തെണ്ടി വരും.5000 ആളുകള്‍ ദിനം പ്രതി ആര്‍ വി റോഡ്‌ സ്റ്റേഷനെ മാത്രം ആശ്രയിക്കുന്നവരുണ്ട്.

  ബെംഗളൂരുവിൽ പ്രളയക്കെടുതി; ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് മരണം: അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി

2021 ല്‍ ആണ് യെല്ലോ ലൈന്‍ പൂര്‍ണമായും ഗതാഗതത്തിന് തയ്യാറാവുക എന്നാണ് ബി എം ആര്‍ സി എല്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് ബെംഗളൂരു സുരക്ഷിതമോ ? ബ്രിട്ടീഷ് യുവതിയുടെ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറൽ
[masterslider id="10"]

Related posts

Click Here to Follow Us