മദ്യലഹരിയില്‍ സിനിമസ്റ്റൈലിൽ കാട്ടാനയെ ചുംബിക്കാന്‍ ശ്രമിച്ച യുവാവ് ആശുപത്രിയിൽ!!!

ബെംഗളൂരു: മദ്യലഹരിയില്‍ സിനിമസ്റ്റൈലിൽ കാട്ടാനയെ ചുംബിക്കാന്‍ ശ്രമിച്ച യുവാവ് ആശുപത്രിയിൽ!!! കഴിഞ ദിവസം  ഡോടിയിൽ കാടിറങ്ങിയ ആറ് കാട്ടാനകളെ തുരത്തുന്നതിനുള്ള ശ്രമങ്ങള്‍ ഫോറസ്റ്റ് ജീവനക്കാര്‍ നടത്തുതത്തിനിടെയാണ് സംഭവം.

കാട്ടാനകളെ തുരത്തുന്നതിനിടെ രാജു എന്നൊരാൾ മദ്യലഹരിയിൽ ഫോറസ്റ്റ് ജീവനക്കാരുടെ കൂടെ കൂടുകയായിരുന്നു. ഒപ്പം വരരുതെന്ന് ജീവനക്കാര്‍ താക്കീത് നല്‍കിയിട്ടും രാജു കേട്ടില്ല. നിരവധി പേര്‍ ആനകളെ ഓടിക്കുന്നത് കാണാന്‍ ചുറ്റും കൂടുകയും ചെയ്തിരുന്നു. എന്നാല്‍ ജനങ്ങളുടെ ബഹളം കേട്ട് പ്രകോപിതരായ ആനകള്‍ ഇവര്‍ക്ക് നേരെ പാഞ്ഞു. അതോടെ ജനം ചിതറിയോടി.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

രംഗം ശാന്തമായ ശേഷമാണ് രാജു കൂടെയില്ലത്ത കാര്യം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ശേഷം നടത്തിയ അന്വേഷണത്തില്‍ മുഖത്ത് പരിക്കേറ്റ് ചോരവാര്‍ന്ന നിലയില്‍ രാജുവിനെ കണ്ടെത്തുകയായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍പ്പെട്ട് പരിക്കേറ്റതാണെന്നാണ് ആദ്യം ഫോറെസ്റ്റ് ജീവനക്കാർ കരുതിയത്.

എന്നാല്‍ കന്നഡ സിനിമയിലെ രംഗം അനുകരിച്ച്‌ ആനയെ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ ആന ചുഴറ്റി എറിയുകയായിരുന്നുവെന്ന് ​കണ്ടുനിന്ന ഗ്രാമവാസികള്‍ പറഞ്ഞു. രാജുവിനെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
[masterslider id="10"]

Related posts