അബദ്ധത്തില്‍ കൈതട്ടി കാറിന്റെ വിന്‍ഡോ ഗ്ലാസ് ഉയര്‍ന്നു;ഗ്ലാസിനിടയില്‍ തല കുരുങ്ങി 3 വയസ്സുകാരന് ദാരുണാന്ത്യം!

ബെംഗളൂരു : കാറില്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന 3 വയസ്സുകാരന്‍ അവിശ്വസനീയമായ രീതിയില്‍ മരിച്ചു.അബദ്ധത്തില്‍ കൈ തട്ടി ഉയര്‍ന്ന വിന്‍ഡോയുടെ ഗ്ലാസ്സിനിടയില്‍ തല കുരുങ്ങുകയായിരുന്നു.

ചന്നാരായണ പട്ടണയില്‍ നവീന്‍ കുമാര്‍-ഇന്ദ്രാണി ദമ്പതികളുടെ മകന്‍ രതന്‍ ആണ് മരിച്ചത്.സമീപത്തെ വയല്‍ കാണാന്‍ അമ്മാവന്‍ ഉമേഷിനോടൊപ്പം പോയപ്പോഴാണ് അപകടം നടന്നത്.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

ഉമേഷ്‌ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ രതന്‍ കാറില്‍ തന്നെ ഇരുന്നു,അതിനു ശേഷം വിന്‍ഡോയിലൂടെ പുറത്തേക്ക് തലയിട്ടപ്പോള്‍ അബദ്ധത്തില്‍ പവര്‍ വിന്‍ഡോ ബട്ടണില്‍ അമര്‍ത്തുകയായിരുന്നു.

ഗ്ലാസിനിടയില്‍ കഴുത്ത് കുരുങ്ങിയ നിലയില്‍ കണ്ട കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts