വാരാണസി: കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാന്‍ സാധിക്കാത്തതിന്റെ അമര്ഷ൦ രേഖപ്പെടുത്തി പ്രധാനമന്ത്രി!! വാരാണസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുന്‍പ് നടത്തിയ പ്രസംഗത്തിലാണ് കേരളത്തിനെതിരെ പ്രധാനമന്ത്രി സംസാരിച്ചത്.
കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ കൊല്ലുകയാണെന്നും പ്രവര്‍ത്തകര്‍ ജീവന് പണയം വച്ചാണ് പ്രവര്ത്തിക്കുന്നതെന്നു൦ മോദി പറഞ്ഞു. അതേസമയം, കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളി വാരണാസിയിലെ പ്രവര്‍ത്തകര്‍ക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് പോകുന്ന ബിജെപി പ്രവര്ത്തകന് ജീവനോടെ തിരിച്ചുവരുമെന്ന് ഉറപ്പില്ലെന്ന് അമ്മമാരോട് പറയാറുണ്ടെന്നും കേരളത്തെ അപകീര്‍ത്തിപ്പെടുത്തി നരേന്ദ്രമോദി പറഞ്ഞു. കേരളത്തിനൊപ്പം ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രയില്‍ പ്രസംഗിച്ചപ്പോഴും മോദി കേരളത്തെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.