പ്രേമം ഒപ്പത്തിനൊപ്പം.

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച ‘ഒപ്പം’ ഓണം തീയറ്റര്‍ കലക്ഷനില്‍ റെക്കോഡ് ഇടുന്നു. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് ‘ഒപ്പം’. അല്‍ഫോന്‍സ് പുത്രന്റെ നിവിന്‍ പോളി ചിത്രം ‘പ്രേമ’ത്തിന്റെ റെക്കോര്‍ഡാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം തകര്‍ത്തത്.

‘ഒപ്പ’ത്തിന്റെ ആദ്യ ആറ് ദിവസത്തെ കേരള ഗ്രോസ് 11.53 കോടിയാണ്. 2015 ജൂണ്‍ 25ന് തീയേറ്ററുകളിലെത്തിയ ‘പ്രേമം’ ആദ്യ ആഴ്ച 10.30 കോടിയാണ് നേടിയത്. ഓണച്ചിത്രങ്ങളില്‍ രണ്ടാമത് ജീത്തു ജോസഫിന്‍റെ പൃഥ്വിരാജ് ചിത്രം ‘ഊഴ’മാണ്. ‘ഊഴ’ത്തിന്‍റെ അണിയറക്കാര്‍ നല്‍കുന്ന കണക്കനുസരിച്ച് ചിത്രത്തിന്റെ അഞ്ച് ദിവസത്തെ കേരള ഗ്രോസ് 5.41 കോടിയാണ്.

  അഭിനയം പഠിപ്പിക്കാൻ 42 ലക്ഷം ചെലവാക്കി; എന്നെ ചതിച്ചു സിനിമ പ്രതിസന്ധിയിൽ; ആശങ്ക പങ്കുവെച്ച് സംവിധായകൻ സനോജ് മിശ്ര

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനുശ്രീയും വിമല രാമനുമാണ് നായികമാര്‍. സെപ്റ്റംബര്‍ 8ന് 104 സ്‌ക്രീനുകളിലാണ് ചിത്രം റിലീസായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
[masterslider id="10"]

Related posts

Click Here to Follow Us