ബെംഗളൂരു: നഗരത്തില് താമസമാക്കിയ മലയാളികളായ ഒരുകൂട്ടം യുവാക്കള്‍ ഒരുക്കിയ പ്രണയ വീഡിയോ ആൽബം “നീ എൻ സഖി”യൂട്യൂബിൽ ശ്രദ്ധേയമാവുന്നു.
നടൻ ഉണ്ണിമുകുന്ദൻറെ അനിയൻ സിദ്ധാർത്ഥ് രാജനും കന്നട യിലെ യുവതാരവുമായ സാനിയ അയ്യരും ആണ് നീ എൻ സഖി #NES എന്ന റൊമാൻറിക് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.
ഐ റ്റി മേഖലയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളായ ഒരു കൂട്ടം ചെറുപ്പക്കാർ ആണ് ഇതിന്റെ അണിയറ പ്രവർത്തകർ എന്നത് ശ്രദ്ധേയമാണ്.
നജിം അർഷാദ് പാടി ജോയിസ് സാമുവൽ എഴുതി സംഗീതം ചെയ്ത “നീ എൻ സഖി”സംവിധാനം ചെയ്തിരിക്കുന്നത് സതീഷ് ഒലിയിൽആണ്.
സാധാരണ ആൽബം വീഡിയോകളിൽ നിന്നും വളരെ വ്യത്യസ്തമായ് സിനിമാറ്റിക് ശൈലിയിലുള്ള ചിത്രീകരണവും സംവിധാനശൈലിയുമാണ് നീ എൻ സഖിയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുക. ബെംഗളൂരുവും കണ്ണൂരുമായിരുന്നു പ്രധാന ലൊക്കേഷനുകൾ.
5 ദിവസം എടുത്താണ് ഷൂട്ടിങ് പൂർത്തിയാക്കിയത്.
“നീ എൻ സഖി” യുടെ ആദ്യ പോസ്റ്റർ ഷെയർ ചെയ്തത് നടൻ ഉണ്ണി മുകുന്ദൻ ആയിരുന്നു.
ഗാനം കോപ്പി റൈറ്റ് ഏറ്റെടുത്തു യൂട്യൂബിൽ ഷെയർ ചെയ്തിരിക്കുന്നത് സത്യം വിഡിയോസും ആണ്.
എസ് .ആർ പാട്ടീൽ സംവിധാനം ചെയ്ത കന്നഡ ചിത്രം “ഈദിഗ ബന്ധ സുദ്ധി”ക്കു സംഗീതം ചെയ്താണ് ആദ്യമായ് ജോയിസ് സാമുവൽസിനിമാ സംഗീതം രംഗത്തേക്കു കടന്നു വന്നത്.
കന്നടയിൽ ചെയ്ത ‘കാലവേ നമ്മെല്ല ‘ എന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
Click Here for Music director Joice Samuel Book my show profile
നീ എൻ സഖി വീഡിയോ താഴെ:
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.