ബംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ കുരങ്ങുപനി വ്യാപിക്കുന്നു. സാഗര്‍ താലൂക്കില്‍ നിന്നുള്ള അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ശിവമോഗയില്‍ മാത്രം പതിനഞ്ചോളം പേരില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതായി പറയപ്പെടുന്നു.
രണ്ടായിരത്തിലധികം പേര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഡിസംബറില്‍ കുരങ്ങുപനി ബാധിച്ച് രണ്ട്‌പേര്‍ മരിച്ചിരുന്നു. പതിനെട്ടോളം പേരില്‍ ഈ രോഗത്തിന്‍റെ സാധ്യതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ഗ്രാമവാസികള്‍ രംഗത്ത് വന്നിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥ മൂലമാണ് രോഗം വ്യാപിക്കുന്നതെന്നാണ് ഗ്രാമവാസികളുടെ ആരോപണം. എന്നാല്‍ ആവശ്യമായ എല്ലാ പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ വിശദീകരിച്ചു.
കര്‍ണാടകത്തിലെ വനഗ്രാമത്തിലാണ് കുരങ്ങ്പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1957 ല്‍ ഷിമോഗ ജില്ലയിലെ ക്യാസ്‌നോര്‍ വനത്തിലാണ് ആദ്യം രോഗം പ്രത്യക്ഷപ്പെട്ടത്. അതിനാല്‍ ക്യാസനോര്‍ ഫോറസ്റ്റ് ഡിസീസ് (Kyasanur forest disease ) എന്ന് കുരങ്ങുപനിക്ക് പേര് ലഭിച്ചു. നിരവധി ഗ്രാമവാസികളും വന്യമൃഗങ്ങളും തുടര്‍ച്ചയായി മരണപ്പെട്ടു കൊണ്ടിരുന്നു. അതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് കുരങ്ങ് പനി സ്ഥിരീകരിച്ചത്.
കേരളത്തിലും ഈ പനി എത്തിയിരുന്നു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ വള്ളിക്കാവിലാണ് ആദ്യമായി ഈ രോഗം പ്രത്യക്ഷപ്പെട്ടത്. അമ്പലം വക സ്ഥലത്ത് ഇരുന്നൂറോളം കുരങ്ങന്‍മാര്‍ താമസിച്ചിരുന്നു. ഇവ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ തുടങ്ങിയതോടെയാണ് ആരോഗ്യവകുപ്പ് കൂടുതല്‍ അന്വേഷണം നടത്തിയത്.
രോഗവാഹിയാകുന്നത് വട്ടന്‍ ചെള്ളുകളാണ്. ഇവയുടെ കടിയേറ്റാല്‍ എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. കണ്ണിന് ചുവപ്പ് നിറം, പനി, ശക്തിയായ തലവേദന ഛര്‍ദ്ദി, പേശിവേദന, സന്ധിവേദന, മൂക്കില്‍നിന്നും രക്തം വരിക, ദേഹത്ത് ചുവന്ന് തടിച്ച പാടുകള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.