ട്രെയിനിൽ ഇനി ‘ബില്ലില്ലാത്ത ഊണ് സൗജന്യം’!

ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വീസുികളില്‍ എപ്പോഴും ചീത്തപ്പേര്  കേൾപ്പിക്കുന്ന  ഒരു വിഭാഗമാണ് കേറ്ററിംഗ്. ബില്‍ നല്‍കുന്നില്ല, അമിത തുക ഈടാക്കുന്നു, വൃത്തിയില്ല തുടങ്ങിയ ഇത്തരം പരാതികള്‍ ഇനി വേണ്ടെന്നാണ് റെയില്‍വേയുടെ തീരുമാനം.

ഇതിനായി ഇനി ‘ബില്ലില്ലാത്ത ഊണ് സൗജന്യം’എന്ന ബോര്‍ഡ് ട്രെയിനുകളില്‍ സ്ഥാപിക്കും. കേറ്ററിങ് സര്‍വീസ്‌ ഉള്ള ട്രെയിനുകളില്‍ ഓരോ ഇനത്തിന്റേയും വിലവിവരം കാണിക്കുന്ന ബോര്‍ഡ് വയ്ക്കും. അതിനടിയിലായിട്ടാണ് ‘ബില്ലില്ലാത്ത ഊണ് സൗജന്യം’ എന്ന അറിയിപ്പ് ഉണ്ടാവുക.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

അതേസയം ടിപ്പ് കൊടുക്കരുതെന്നും ഇതില്‍ ഉണ്ടാകും.റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു റെയില്‍വെ മന്ത്രി പിയൂഷ് ഗോയൽ  ഇക്കാര്യം അറിയിച്ചത്. സുരക്ഷ ഒഴികെയുള്ള എല്ലാ കാര്യങ്ങള്‍ക്കുമായി ഒറ്റ ഹെല്‍പ് ലൈന്‍ നമ്പര്‍ നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

ഇലക്ട്രോണിക് പെയ്‌മെന്റിനായി കേറ്ററിംഗ് സ്റ്റാഫിനും ടിടിഇമാര്‍ക്കും മാര്‍ച്ച് 31നകം പിഒഎസ് മെഷീന്‍ നല്‍കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
[masterslider id="10"]

Related posts