ബെന്ഗ ളൂരു: കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ക്ക് നടുവിലും സുപ്രിംകോടതിയുടെ നിര്‍ദ്ദേശം പ്രകാരം കര്‍ണ്ണാടക സര്‍ക്കാര്‍ തമിഴ്‌നാടിന് വെള്ളം നല്‍കി തുടങ്ങി. കാവേരി നദിയിലെ കൃഷ്ണ സാഗര്‍ അണക്കെട്ടില്‍ നിന്നും ബുധനാഴ്ച തമിഴ്‌നാടിന് വെള്ളം നല്‍കി തുടങ്ങി. തങ്ങളുടെ ജനത വരള്‍ച്ച നേരിട്ടാലും സുപ്രീം കോടതി നിര്‍ദ്ദേശം മാനിച്ച് തമിഴ്‌നാടിന് വെള്ളം നല്‍കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ.
അതേ സമയം തമിഴ്‌നാടിന് വെള്ളം നല്‍കാനുള്ള സുപ്രിംകോടതി നിര്‍ദ്ദേശത്തില്‍ കര്‍ണ്ണാടകയുടെ വിവിധ മേഖലകളില്‍ ജനങ്ങള്‍ വ്യാപക പ്രതിഷേധത്തിലാണ്. ബംഗളൂരു–മൈസൂരു ദേശീയ പാത ഇന്നലെ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെ വന്‍ പ്രതിഷേധമാണ് കര്‍ണാടകയില്‍ നടക്കുന്നത്.
വരുന്ന പത്ത് ദിവസത്തേക്ക് 15000 ഘനഅടി വെള്ളം പ്രതിദിനം തമിഴ്‌നാടിന് നല്‍കേണ്ടി വരുന്നത്. ഈ സാഹചര്യത്തില്‍ കര്‍ണാടക നേരിടേണ്ടി വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെ പരാമര്‍ശിച്ച് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് സിദ്ദരാമയ്യ പറഞ്ഞു. ജനങ്ങള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറണമെന്നും കാവേരി നദി തട ജില്ലകളില്‍ കര്‍ഷകര്‍ക്കാവശ്യമായ വെള്ളം ലഭ്യമാക്കുമെന്നും സിദ്ദരാമയ്യ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് മണ്ഡ്യയിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും രണ്ടുദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.