ഏറ്റവും തിരക്ക് പ്രതീക്ഷിക്കാവുന്ന ദീപാവലി സമയത്ത് തന്നെ ബുക്കിംഗ് വെബ്സൈറ്റ് മാറ്റിയത് ആരെ സഹായിക്കാന്‍?നിലവിലുള്ള ഡൊമൈന്‍ വിലാസം തുടരാതെ മറ്റൊന്നിലേക്ക് മാറിയത് എന്തിന് ? എന്തുകൊണ്ട് മുന്നേകൂട്ടി ജനങ്ങളെ അറിയിച്ചില്ല? വെബ്സൈറ്റ് മാറ്റത്തില്‍ അടിമുടി ദുരൂഹത.

ksrtc BUSES

ബെംഗളൂരു: ഒരു വെബ്സൈറ്റ് റീ ഡിസൈന്‍ ചെയ്തു പ്രസിദ്ധീകരിക്കുമ്പോള്‍ നമ്മള്‍ ആദ്യം ശ്രദ്ധിക്കുന്നത് പഴയ ഡൊമൈന്‍ വിലാസം സന്ദര്‍ശിച്ചാല്‍ പുതിയ സൈറ്റ് ലഭിക്കുന്ന തരത്തില്‍ ക്രമീകരിക്കാന്‍ ആണ്,ഇനി അത് നടന്നില്ലെങ്കില്‍ പഴയ വിലാസം സന്ദര്‍ശിക്കുന്നവര്‍ക്ക് ആ പേജില്‍ ഒരു മുന്നറിയിപ്പി നല്‍കിയാലും മതിയാകും,അവര്‍ പുതിയ വെബ്‌ സൈറ്റിലേക്ക് വന്നോളും.

ഇതൊന്നും ചെയ്യാതെ ഒരു രാത്രികൊണ്ട്‌ ഒരു വെബ്സൈറ്റ് ഡൊമൈന്‍ വിലാസം മാറ്റിയാല്‍ എന്ത് സംഭവിക്കും ? എല്ലാവര്ക്കും അറിയാം ആ വെബ്സൈറ്റിലെ ഉപഭോക്താക്കള്‍ പെട്ടു പോകും,എന്നാല്‍ ഇതൊന്നും അറിയാത്ത ഒരു വിഭാഗമുണ്ട്,അതാണ് കെ എസ് ആര്‍ ടി സിയിലെ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍.

ഓണ്‍ലൈന്‍ ബൂക്കിംഗ് വളരെ കൂടുതലായി ഉപയോഗിക്കുന്ന ഈ കാലത്ത് ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട് ഉണ്ടാകാതെ ഇരിക്കാനുള്ള ഒരു മുന്കരുതലും എടുത്തിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍,മാത്രമല്ല അതുമൂലം കെ എസ് ആര്‍ ടി സിയുടെ നഷ്ട്ടം തിട്ടപ്പെടുത്താന്‍ കഴിയാത്തതിന്റെ അപ്പുറത്താണ്.

ഈ മാസം ആദ്യ ദിനം ആണ് പുതിയ വെബ്സൈറ്റ് പ്രവര്‍ത്തന ക്ഷമമാകുന്നത്,അതിനു മുന്‍പ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത പലരും ടിക്കറ്റ്‌ പ്രിന്റ്‌ എടുക്കാനോ ,ക്യാന്‍സല്‍ ചെയ്യാനോ വെബ്സൈറ്റ് അന്വേഷിച്ച് വളരെ ബുദ്ധിമുട്ടി,കാരണം പഴയ വെബ്സൈറ്റ് പിന്‍വലിച്ചിട്ടില്ല എന്ന് മാത്രമല്ല പുതിയ വെബ്സൈറ്റ് നെ ക്കുറിച്ചുള്ള വിവരം എവിടെയും ലഭ്യവും അല്ലായിരുന്നു.പല യാത്രക്കാരും എന്ത് ചെയ്യണം എന്ന് അറിയാതെ കഷ്ട്ടപ്പെട്ടു.

തീര്‍ന്നില്ല കെ എസ് ആര്‍ ടി സി വെബ്സൈറ്റ് പണിമുടക്കി എന്ന് കരുതി കുറെ പേര്‍ക്ക്  ഈ ദീപാവലി സമയത്ത് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ കഴിഞ്ഞില്ല,ചില ബസ്സുകള്‍ കാലിയായി ഓടുന്നു ?നഷ്ട്ടം ആര്‍ക്കു ?

കെ എസ് ആര്‍ ടി സി പുതിയ വെബ്സൈറ്റില്‍ ആദ്യ ദിവസം മുതല്‍ കാണപ്പെട്ട  തെറ്റുകള്‍ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു (കടപ്പാട് Jomon Valupurayidathil )

1 . സൈറ്റിന്റെ പേര് പഴയതായി നില നിർത്തുക. സകല ബസുകളിലും www.ksrtconline.com എന്നാണ് .. അല്ലെങ്കിൽ ആളുകൾക്കു അറിയുന്ന അഡ്രസ് മാറ്റുന്നത് വരുമാനം കുറയാൻ ഇടയാക്കും .ഗൂഗിളിൽ ലിസ്റ്റ് ചെയ്തു വരുമ്പോഴേക്കും അഡ്രസ് മാറ്റുന്നത് നല്ലതല്ല

2. ബസുകൾ ഓർഡറിൽ അല്ല ലിസ്റ്റ് ചെയ്തിരിക്കുന്നത്

3. സൂപ്പർ ഫാസ്റ്റ് ബസുകൾ സൂപ്പർ എക്സ്പ്രസ് ആയിട്ടാണ് കാണിച്ചിരിക്കുന്നത്

4.അഞ്ചു സീറ്റ് ലഭ്യമാണ് എന്ന് കാണിക്കുന്നു.. പക്ഷെ തുറന്നു നോക്കുമ്പോൾ ഫുൾ ( ഈ ബസുകളിൽ ഒരു ടികെറ്റ് പോലും വിറ്റു പോയിട്ടില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത് )

5. 40 സീറ്റ് മാത്രം ഉള്ള സൂപ്പർ ഡീലക്സ് ബസുകളിൽ 44 സീറ്റുകൾ കാണിക്കുന്നു

6 . സോർട്ടിങ് വർക്ക് ആവുന്നില്ല.

7 . ബാംഗ്ലൂരിലെ വണ്ടികൾ പുറപ്പെടുന്ന സ്ഥലം ആയ സാറ്റലൈറ്റ് ബസ് സ്റ്റേഷൻ എന്നുള്ളത് മാറ്റി ബാംഗ്ലൂർ എന്നാക്കിയിരിക്കുന്നു..

8 . ഏറ്റവും പ്രധാനപ്പെട്ട ബോര്ഡിങ് പോയിന്റുകളായ പീനിയ,Bus Stn PF No.7,സാറ്റലെെറ്റ് ബസ് സ്റ്റേഷന്‍ Bus STN Mysore RD ആയ ശാന്തി നഗർ,BMTC BUS STD PF NO.1
OPP CHRIST UNI (B.M.T.C.Bus Stop ) മഡിവാള St Johns Hospital BS
ബൊമ്മനഹള്ളി Bus Stop ഇലക്ട്രോണിക് സിറ്റി,BS (Infosys)
ഹൊസുര്‍ Before 1St Flyover ഒഴിവാക്കിയിരിക്കുന്നു.

9.ചില ബസുകൾക്ക് ബാംഗ്ലൂർ എന്ന ഒറ്റ ബോര്ഡിങ് പോയിന്റ് മാത്രം..

10.സൂപ്പർ ഫാസ്റ്റ് ബസുകൾ സൂപ്പർ എക്സ്പ്രസ് ആക്കിയ പോലെ സൂപ്പർ എക്സ്പ്രസ് സൂപ്പർ ഡീലക്സ് ആക്കിയിരിക്കുന്നു..

11. രണ്ടു തരം ചില്ല് ബസുകൾ. ന്യു ലോ ഫ്ലോർ & ലോ ഫ്ലോർ

12 .കെ എസ് ആർ ടി സി യുടെ സൂപ്പർ ഹിറ്റ് സർവിസ് ആയ മിന്നൽ പൂർണമായും ഒഴിവാക്കിയിരിക്കുന്നു..

13 . ഫാസ്റ്റ് പാസ്സഞ്ചർ ബസുകൾ ഒഴിവാക്കിയിരിക്കുന്നു.

14 . ബാംഗ്ലൂർ തിരുവല്ല ബസിൽ തിരുവല്ലക്ക് ബുക്ക് ചെയ്യാൻ സാധിക്കില്ല.. പക്ഷെ തൃശൂർ, എറണാകുളം ബുക്ക് ചെയ്യാം.. ഇങ്ങനെ ഒട്ടനേകം സർവിസുകൾ കുളമാക്കി റിസർവേഷൻ സംവിധാനം താറുമാറാക്കിയിരിക്കുന്നു ..

ഇത് ചുരുക്കം ചില പ്രശ്നങ്ങൾ മാത്രം.. കൂടുതൽ റൂട്ടുകൾ എടുത്തു നോക്കിയാൽ കൂടുതൽ പ്രശ്നങ്ങൾ കാണാൻ സാധിക്കും..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us