ചാമുണ്ഡിമലയിൽ ദർശനത്തിനെത്തിയ പെൺകുട്ടിയെ ആക്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

മൈസൂരു: ചാമുണ്ഡിമലയിൽ ദർശനത്തിനെത്തിയ പെൺകുട്ടിയെ ആക്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇമ്രാൻ പാഷ, റഹ്മത്ത് ഷരീഫ്, മുബാരക് എന്നിവരെയാണ് ഭരത്‌നഗറിൽനിന്ന് മൈസൂരു റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകീട്ട് യുവാവിനൊപ്പം ബൈക്കിൽ ചാമുണ്ഡിമലയിലെത്തിയ പെൺകുട്ടി ദർശനം നടത്തിയശേഷം മടക്കയാത്രയിൽ വ്യൂപോയിന്റിന് സമീപം ഇറങ്ങി.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

അവിടെനിന്ന് പുറപ്പെട്ടപ്പോഴാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം തടഞ്ഞുനിർത്തി ആക്രമിച്ചത്. കത്തികാട്ടി ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് കെ.ആർ. പോലീസാണ് കേസ് രജിസ്റ്റർചെയ്തത്. പെൺകുട്ടിയിൽനിന്ന് തട്ടിയെടുത്ത മൊബൈൽ ഫോണും സ്വർണമാലയും അക്രമികളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts