ജാലഹള്ളി ക്രോസ്സിലെ ഗതാഗതക്കുരുക്ക് ഇനി സ്വപ്നം മാത്രം;47 കോടി രൂപ ചെലവില്‍ അടിപ്പാത നിര്‍മിക്കാന്‍ അനുമതി.

ബെംഗളൂരു: തുമുക്കുരു റോഡിനെയും പീനിയ ഇന്ടസ്ട്രിയല്‍ ഏരിയയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന നാല്‍കവലയായ ജാലഹള്ളി ക്രോസ്സില്‍ ഇപ്പോഴുള്ള വാഹന ത്തിരക്കിന് ശാശ്വത പരിഹാരം,ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിനു സമീപത്ത് നിന്ന് ആരംഭിച്ച് പീനിയ സെക്കന്റ്‌ സ്റ്റേജിനെ ബന്ധിപ്പിക്കുന്ന തരത്തില്‍ നാല്പത്തി ഏഴു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അടിപാത നിര്‍മിക്കാന്‍ ഒടുവില്‍ ബിബിഎംപി അനുമതി നല്‍കി.

  കേവല ഭൂരിപക്ഷമില്ലാതെ വിജയ്‌യുടെ ടിവികെ; വിജയ്‌യെ തളയ്ക്കാൻ 'ശത്രുക്കൾ' കൈകോർക്കുന്നു; തമിഴ്‌നാട്ടിൽ അണിയറയിൽ ഒരുങ്ങുന്നത് വൻ രാഷ്ട്രീയ അട്ടിമറി!

ഇതേ തുടര്‍ന്ന് ലഗ്ഗരെ,ഗംഗമ്മ സര്‍ക്കിള്‍,വിദ്യാരണ്യ പുര,പീനിയ ഇന്ടുസ്ട്രീസ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സിഗ്നല്‍ കാത്ത് കിടക്കേണ്ടി വരില്ല,ഭൂമി ഏറ്റെടുക്കുമ്പോള്‍ 39 കെട്ടിടങ്ങള്‍ പൊളിച്ചു മറ്റെണ്ടാതായി വരും.സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി മൂന്നു മാസത്തിനകം നിര്‍മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളത്തിലും കന്നഡയിലും കുറിപ്പുമായി കെ സുരേന്ദ്രൻ; പരാജയത്തിന് ന്യായീകരണമില്ല; മരണം വരെ മഞ്ചേശ്വരത്തുകാർക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us