മലയാളി യുവാവ്‌ പള്ളിയുടെ മുകളില്‍ തൂങ്ങി മരിച്ചു;ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ബെംഗളൂരു : മലയാളി യുവാവ്‌ ക്രിസ്ത്യന്‍ പള്ളിയുടെ മുകളില്‍ തൂങ്ങി മരിച്ചു,ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ചാമരാജ പേട്ടിലെ പമ്പ മഹാകാവി റോഡില്‍ ഉള്ള സൈന്റ്റ്‌ ലുക്ക ചര്‍ച്ചിന്റെ ടെറസില്‍ കഴിഞ്ഞ വ്യാഴാഴ്ച യാണ് സംഭവം. ഇരുപത്തി അഞ്ചു വയസു തോന്നിക്കുന്ന യുവാവ്‌ നാല് മണിക്കൂറോളം പള്ളിയുടെ മുകളില്‍ ചെലവഴിച്ചു പല രീതിയില്‍ ആത്മഹത്യാ ചെയ്യാനുള്ള ശ്രമം നടത്തിയതായി പോലീസ് പറയുന്നു.

  ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; നിമിഷങ്ങൾക്കകം കാർ കത്തിയമർന്നു

ആദ്യം അവിടെ കിടന്നിരുന്ന ഒരു പായ എടുത്തു കെട്ടി തൂങ്ങി മരിക്കാന്‍ ശ്രമിച്ചു അത് പരാജയപ്പെട്ടതോടെ ടെറസിലെ ടൈല്‍സ് ഇളക്കിയെടുത്ത് സ്വയം മുറിവേല്‍പ്പിച്ചു പിന്നീട് സ്വന്തം ഷര്‍ട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.

സ്വന്തം രക്തം ഉപയോഗിച്ച് സമീപത്ത് “ലത” എന്ന് മലയാളത്തില്‍ എഴുതിവച്ചതായി പോലീസ് അറിയിച്ചു ,അതില്‍ നിന്നാണ് യുവാവ്‌ മലയാളി ആണ് എന്ന് തിരിച്ചറിഞ്ഞത്,എന്നാല്‍ മറ്റ് രേഖകള്‍ ഒന്നും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടില്ല.യുവാവ്‌ ടെറസിന്റെ മുകളിലേക്ക് കയറിപ്പോകുന്നത്‌ സെക്യൂരിറ്റി ഗാര്‍ഡ് കണ്ടിട്ടില്ല ,സമീപത്തുള്ള മരത്തിലൂടെ ആയിരിക്കാന്‍ യുവാവ്‌ എത്തിയത് എന്ന് പോലീസ് സംശയിക്കുന്നു.വിക്ടോറിയ ഹോസ്പിറ്റലില്‍ പോസ്റ്റ്‌ മോര്‍ട്ടം ചെയ്തു,യുവാവിനെ തിരിച്ചറിയാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുകയാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നികുതി കുടിശ്ശിക: ബെംഗളൂരു ഈസ്റ്റ് കോർപ്പറേഷൻ 51 വസ്തുവകകൾ കണ്ടുകെട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വ്യാജ മരുന്നുകൾ വിപണിയിൽ; 'മൗഞ്ചാരോ ക്വിക്ക് പെൻ' വിൽക്കുന്നത് നിർത്താൻ ബെംഗളൂരുവിൽ നിർദ്ദേശം
[masterslider id="10"]

Related posts

Click Here to Follow Us