തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടത്തപ്പെടുന്ന സമരത്തില്‍ ദളിത് യുവാക്കള്‍ പങ്കെടുക്കരുതെന്ന് ആഹ്വാനം ചെയ്തു കൊണ്ട് പ്രമുഖ ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി.
തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റിലൂടെയാണ് മൃദുല ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദളിത് യുവാക്കളുടെ കടമ സനാതന ധര്‍മ്മം രക്ഷിക്കല്‍ അല്ലെന്നും സ്വന്തം സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മൃദുല പറയുന്നു.
രാഹുല്‍ ഈശ്വറിനെ പോലുള്ളവരുടെ കാപട്യം തിരിച്ചറിയണെന്നും അവര്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നമ്മുടെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കലല്ലയെന്നും അറസ്റ്റ് ചെയ്യപ്പെട്ട സ്വന്തം മക്കളെ ഒരു പിഎസ്സി പരീക്ഷ എഴുതാന്‍ പോലും പറ്റാത്ത വിധം കുറ്റവാളികളാക്കാന്‍ വിട്ടുകൊടുക്കരുതെന്നും മൃദുല ദളിത് യുവാക്കളോട് പറയുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിലാണ് മൃദുല തന്‍റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
എന്നാല്‍, കേരളത്തിലെ ദളിത് സംഘടനകള്‍ ഈ വിഷയത്തില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കെപിഎംഎസ് നേതാവ് പുന്നന ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.