വെള്ളം ഇറങ്ങിത്തുടങ്ങി,ഇനി രാഷ്ട്രീയം പറഞ്ഞ് അടിപിടി കൂടാം:ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ-സിപിഎം സംഘര്‍ഷം. മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

കണ്ണൂർ: പ്രളയദുരിത ബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ-സിപിഎം സംഘര്‍ഷം. മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഘര്‍ഷമുണ്ടായത്.

ക്യാമ്പ് സന്ദർശിക്കാനെത്തിയ എസ്ഡിപിഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടത്. സ്കൂള്‍ പരിസരത്തെ രണ്ട് കാറുകള്‍ സംഘര്‍ഷത്തില്‍ തകര്‍ന്നു. “ഒറ്റക്കുത്തിന് അഭിമന്യുവിനെ കൊന്നപോലെ കൊല്ലും’ എന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് ആക്രമണത്തിനിരയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകരായ 30 പേരെ പൊലീസ് കസ്റ്റഡിലിലെടുത്തിട്ടുണ്ട്.

  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു

ഡി.വൈ.എഫ്.ഐ മേഖലാ വൈസ് പ്രസിഡണ്ട് പി.എസ് വൈശാഖ്, യൂണിറ്റ് പ്രസിഡണ്ട് എൻ.ആർ അനൂപ്‌, യൂണിറ്റ് കമ്മറ്റി അംഗം അഭിലാഷ് എന്നിവർക്കാണ് പരിക്കേറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts