ഉറക്കിയത്‌ രണ്ടു കുഞ്ഞുങ്ങളെ, ഉണര്‍ത്താന്‍ പോയപ്പോള്‍ മൂന്ന്!

നാസിക്: രാത്രിയില്‍ ഉറക്കിയ കുഞ്ഞുങ്ങളെ രാവിലെ ഒന്ന് നോക്കിയപ്പോള്‍ അമ്മ ഞെട്ടിപ്പോയി.  കൊതുകു കടിക്കണ്ട എന്നു കരുതി കൊതുകുവലയ്ക്കുള്ളില്‍ ആണ് അമ്മ കുഞ്ഞുങ്ങളെ കിടത്തി ഉറക്കിയത്‌. രണ്ടു കുഞ്ഞുങ്ങളെ ഉറക്കികിടത്തിയിടത്ത് ഒരാളെ കൂടി കണ്ടപ്പോള്‍ ഒന്ന് കൊതുകു വല ഉയര്‍ത്തി നോക്കിയ അമ്മ ഞെട്ടിത്തരിച്ചു പോയി.

രാവിലെ അഞ്ചരയ്ക്ക് മക്കൾക്കൊപ്പം കൊതുകുവലയ്ക്കുള്ളിൽ സുഖമായി ചുരുണ്ടുകൂടി ഉറങ്ങുന്ന ആള്‍ ആരാന്നോ? മറ്റാരുമല്ല ഒരു പുലിക്കുട്ടി. പേടിച്ചരണ്ട ആ അമ്മ ആത്മ നിയന്ത്രണം കൈവിടാതെ തന്‍റെ മക്കളെ ഓരോരുത്തരെയായി ഒച്ചയുണ്ടാക്കാതെ എടുത്തുമാറ്റി. അതിന്ശേഷം അയല്‍ക്കാരെ വിളിച്ചുണര്‍ത്തി പുലിക്കുട്ടിയെ പിടിച്ചു.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

സംഭവം നടന്നത് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ്. ചൊവ്വാഴ്ച രാവിലെ കുട്ടികളുടെ അമ്മ മനീഷ ബദ്രെയാണ് കുട്ടികൾക്കൊപ്പം ഉറങ്ങിയ പുലിയെ കണ്ടത്. മൂന്നുമാസം പ്രായമുള്ള പുലിക്കുട്ടിയാണതെന്നാണ് ഫോറസ്റ്റ് സർക്കിൾ ഓഫീസർ ഗോരക്ഷ്യനാഥ് ജാദവ് പറഞ്ഞത്.

മനീഷ അതിരാവിലെ വീടിന്‍റെ പ്രധാനവാതിൽ തുറന്നപ്പോൾ ഇരുട്ടിൽ പുലിക്കുട്ടി അകത്തുകയറിയതാകാമെന്ന് അദ്ദേഹം പറഞ്ഞു. വനം വകുപ്പുദ്യോഗസ്ഥർ പുലിയെ പിടികൂടിയശേഷം പ്രാദേശിക ഓഫീസിലേക്കുമാറ്റി. നടപടിക്രമം പൂർത്തിയാക്കിയശേഷം അതിനെ കാട്ടിൽ വിടുമെന്ന് ഗോരക്ഷ്യാനാഥ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
[masterslider id="10"]

Related posts