ഇടുക്കി: കനത്തമഴ തുടരുന്ന ഇടുക്കിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി. ആദ്യമായാണ് ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് പരമാവധി ശേഷിയായ 142 അടിയിലേക്ക് എത്തിയ സാഹചര്യത്തില്‍ വെള്ളം ഒഴുക്കി വിടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തും.
നിലവില്‍ അണക്കെട്ടിന്റെ 13 സ്പില്‍വേ ഷട്ടറുകളിലൂടെ വെള്ളം തുറന്നു വിട്ടിരിക്കുകയാണ്. 4,489 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. എന്നാല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരുകയും ചെയ്യുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.